ബ്രസീല്‍ ജയിലില്‍ മയക്കുമരുന്ന് സംഘങ്ങളുടെ കലാപം ; കൊല്ലപ്പെട്ടത് 57 പേര്‍

റിയോ ഡി ജനീറോ : ബ്രസീല്‍ ആമസോണിലെ ജയിലില്‍ ഉണ്ടായ കലാപത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പാരെ സംസ്ഥാനത്തെ അല്‍താമിറ നഗരത്തില്‍ നിന്നുള്ള പ്രാദേശിക മയക്കുമരുന്ന് സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തലവെട്ടിയും, കഴുത്തറുത്തും, ശ്വാസം മുട്ടിച്ചും കൊന്നത് 57 പേരെ എന്നും റിപ്പോര്‍ട്ട്. ജയിലില്‍ തടവുകാര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിക്കൊണ്ടിരിക്കെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയതെന്ന് പാരാ സംസ്ഥാനത്തെ പെനിറ്റന്‍ഷ്യറി സിസ്റ്റം സൂപ്രണ്ട് ജര്‍ബാസ് വാസ്‌കോണ്‍സെലോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജയിലില്‍ 343 തടവുകാരാണുള്ളത്. അത് ജയിലിന്റെ ശേഷിയുടെ ഇരട്ടിയിലധികമാണ്. രണ്ടു ക്രിമിനല്‍ സംഘങ്ങള്‍ പരസ്പരം ആക്രമിക്കുകയായിരുന്നു’ എന്ന് വാസ്‌കോണ്‍സെലോസ് പറയുന്നു. വെടിവയ്പുകളും നിലവിളികളും അടുത്തുള്ള വിമാനത്താവളത്തില്‍വരെ കേട്ടിരുന്നു. ചികിത്സയ്ക്കായി കൊണ്ടുവന്നവരില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റതായി പ്രാദേശിക ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 46 തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: