പുതിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി : മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ ജ. പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശ് സ്വദേശിയായ അരിഫ് ഖാന്റെ നിയമനം. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ ഉത്തരവിറക്കി.

കോണ്‍ഗ്രസില്‍ രാഷ്ട്രീയ ജീവിതം തുടങ്ങി ജനതാ ദളിന്റെ ഭാഗമായ ആരിഫ് ആരിഫ് മുഹമ്മദ് ഖാന്‍ 2004ലാണ് ബിജെപിയുടെ ഭാഗമായത്. 2004-ല്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ആരിഫ് മുഹമ്മദ് ഖാന്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട്, 15 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോടു കലഹിച്ചാണ് 1986-ല്‍ ആരിഫ് കോണ്‍ഗ്രസ് വിടുന്നത്. പിന്നീട് ജനതാദള്‍, ബി.എസ്.പി. പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചു. മുത്തലാഖിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് സമ്മേളനകാലത്ത് ബി.ജെ.പി.യുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും ഉപയോഗിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: