വിസ പുതുക്കാനുള്ള അപേക്ഷ തള്ളി: 50 വര്‍ഷത്തെ സേവനത്തിന് ശേഷം 86കാരിയായ സ്പാനിഷ് കന്യാസ്ത്രീ ഇന്ത്യ വിട്ടു

ഒഡിഷ : വിസ പുതുക്കാനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനാല്‍ 86കാരിയായ സ്പാനിഷ് കന്യാസ്ത്രീ ഇന്ത്യ വിട്ടു. ഒഡീഷയിലെ ഗജപതി ജില്ലയിലെ അലിഗണ്ട ഗ്രാമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്പെയിന്‍ സ്വദേശി സിസ്റ്റര്‍ എനിഡിനയാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുകയായിരുന്നു സിസ്റ്റര്‍ എനിഡിന. വിസ അപേക്ഷ റദ്ദാക്കിയതിന് ശേഷം ഓഗസ്റ്റ് 11ന് സിസ്റ്റര്‍ എനിഡിനയോട് 10 ദിവസത്തികം ഇന്ത്യ വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.

മാഡ്രിഡിലെ കാപ്പിറ്റല്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബിരുദം നേടിയ സിസ്റ്റര്‍ എനിഡിന 1966ല്‍ ബെഹ്റാംപൂരിലെത്തി. അഞ്ച് വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. 1971ല്‍ അലിഗണ്ടയിലെത്തി. അവിടെ ഒരു ഡിസ്പെന്‍സറി സ്ഥാപിച്ച് പ്രദേശവാസികള്‍ക്ക് ചികിത്സാ സൗകര്യങ്ങളൊരുക്കി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സിസ്റ്റര്‍ എനിഡീന സജീവമായിരുന്നു. 1996ല്‍ ഒരു ഹൈസ്‌കൂളും 2009ല്‍ മറ്റൊരു പ്രൈമറി സ്‌കൂളും സ്ഥാപിച്ചു. സിസ്റ്ററെ പറഞ്ഞുവിട്ടതില്‍ പ്രദേശവാസികള്‍ ദുഖിതരാണ് എന്ന് ഒഡീഷ യില്‍ നിന്നുള്ള ഒരു ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വികസനമെത്തിനോക്കിയിട്ടില്ലാത്ത മേഖലയില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ നാടുകടത്തുന്നതിനെതിരെ പ്രതിഷേധം
ശക്തമായി ഉയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: