പാരന്റല്‍ അവധി 22 ആഴ്ച വരെ നീട്ടിയ നിയമ ഭേദഗതി പ്രാബല്യത്തില്‍

ഡബ്ലിന്‍ : ഐറിഷ് സര്‍ക്കാരിന്റെ ‘പാരന്റല്‍ ലീവ് 2019 ‘എന്ന നിയമ ഭേദഗതി സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വന്നു. ഇതനുസരിച്ച് ജോലിചെയ്യുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളോടൊപ്പം ചെലവിടാന്‍ 22 ആഴ്ചവരെ അവധിയെടുക്കാം. അനുകൂല്യമില്ലാത്ത പാരന്റല്‍ അവധിയാണിത്. നേരെത്തെ നിലവിലുള്ള നിയമം അനുസരിച്ച് കുട്ടിയ്ക്ക് 8 വയസ്സാകുന്നതുവരെ 18 ആഴ്ചവരെ അവധിയില്‍ പ്രവേശിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം കുട്ടിക്ക് 12 വയസ്സാകുന്നതുവരെ 22 ആഴ്ചവരെ കുടുംബത്തോടൊപ്പം ചെലവിടാന്‍ അനുവദിക്കും.

നവംബര്‍ 2019 മുതല്‍ അനുകൂല്യത്തോടെയുള്ള പാരന്റല്‍ ലീവ് വര്‍ധിപ്പിക്കുന്ന പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കുട്ടിയ്ക്ക് ഒരുവയസാകുന്നത് വരെ 2 ആഴ്ച കാലത്തേയ്ക്ക് ഓരോ രക്ഷിതാവിനും ലഭിക്കുന്ന അനുകൂല്യത്തോടെയുള്ള അവധി 2021 മുതല്‍ 7 ആഴ്ചവരെ നീട്ടിയേക്കും. അയര്‍ലണ്ടില്‍ അരലക്ഷത്തില്‍ കൂടുതല്‍ രക്ഷിതാക്കള്‍ക്ക് ഈ നിയമം പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. പാരന്റല്‍ അവധിയുടെ എണ്ണം വര്‍ധിക്കുന്നത് അയര്‍ലന്‍ഡ് മലയാളികള്‍ക്കും ഏറെ പ്രയോജനപ്രദമാണ്.

Share this news

Leave a Reply

%d bloggers like this: