ബ്രെക്‌സിറ്റ് നടപ്പായാല്‍ യു,കെയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് റീഫണ്ടിങ് ലഭിക്കാന്‍ സാധ്യത കുറയുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍ : ബ്രെക്‌സിറ്റ് കരാര്‍ ഇല്ലാതെ നടപ്പായാല്‍ യു.കെ യില്‍ നിന്നുള്ള ഓണ്‍ലൈന്‍ വ്യാപാരത്തെ കരുതിയിരിക്കാന്‍ നിര്‍ദേശം. സാധാരണയായി ഓണ്‍ലൈന്‍ ആയി പര്‍ച്ചെയ്സ് നടത്തുമ്പോള്‍ ആവശ്യാനുസരണം ഇത് ക്യാന്‍സല്‍ ചെയ്യാനും, ആ തുക റീഫണ്ട് ചെയ്യപ്പെടുകയും ചെയ്യും. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ഐറിഷ് ഉഭഭോക്താക്കള്‍ കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് കോമ്പറ്റിഷന്‍ ആന്‍ഡ് കോണ്‍സുമെര്‍ പ്രൊട്ടക്ഷന്‍ വകുപ്പ്.

യൂണിയനില്‍ നിന്നും വിട്ടുപോകുന്നതോടെ മറ്റേതെങ്കിലും വിദേശരാജ്യത്തുനിന്നും വ്യാപാരം നടത്തുന്നതിന് തുല്യമായിരിക്കും യുകെ യില്‍ നിന്നുള്ള ഷോപ്പിങ്ങും എന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. യു കെ യില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ അയര്‍ലണ്ട്കാര്‍ക്ക് ചതി പറ്റാതിരിക്കാന്‍ ഐറിഷ് വിദേശകാര്യവകുപ്പും ഇതെ അറിയിപ്പ് നല്‍കിയിരുന്നു. അയര്‍ലണ്ടുകാര്‍ പ്രധാനമായും ടെസ്റ്റ് ടൈല്‍സ്, ഇലക്ട്രോണിക് വസ്തുക്കള്‍, ഫൂഡ് വെയര്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് യു കെയില്‍ നിന്നും പര്‍ച്ചെയ്സ് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: