ജലാശയങ്ങളിലെ ഗുണമേന്മ നേരിട്ട് പരിശോധിക്കാന്‍ സൗജന്യ വാട്ടര്‍ കിറ്റ്

ഡബ്ലിന്‍ : ഡബ്ലിന്‍കാര്‍ക്ക് ജലാശയങ്ങളിലെ ഗുണമേന്മ നേരിട്ട് പരിശോധിക്കാന്‍ സൗജന്യ വാട്ടര്‍ കിറ്റ് വിതരണം ചെയ്യുന്നു. യൂറോപ്പില്‍ ഉടനീളമുള്ള ജലാശയങ്ങളിലെ ഗുണനിലവാരം പരിശോധിക്കുന്ന ‘വാട്ടര്‍ ബ്ലിറ്റ്‌സ്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കു ഈ അവസരം ലഭിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ ഇതില്‍ റെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സൗജന്യ വാട്ടര്‍കിറ്റ് വിതരണം ചെയ്യുക.ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഡബ്ലിനില്‍ ജലഗുണമേന്മ പരിശോധനയ്ക്ക് നേതൃത്വം നല്‍കുക.

ജലാശയങ്ങളിലെ വെള്ളം ഒരു കുപ്പിയിലൊ,ബക്കറ്റിലോ എടുത്ത ശേഷം ഒരു പ്ലാസ്റ്റിക് ഉപകരണമുപയോഗിച്ച് കുറച്ചു വെള്ളം ആ ട്യൂബില്‍ നിറയ്ക്കണം, തുടര്‍ന്ന് ദൃശ്യമാകുന്ന വെള്ളത്തിന്റെ നിറം മാറ്റം അനുസരിച്ച് വെള്ളത്തിന്റെ ഗുണമേന്മ തിരിച്ചറിയാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദേശങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ടെസ്റ്റ് റിസള്‍ട്ട് ഔദ്യോകികയായി രേഖപ്പെടുത്തുകയും ചെയ്യുമെന്നും ഡബ്ലിന് സിറ്റി യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇത്തരത്തില്‍ അയര്‍ലണ്ടിലെ എല്ലാ നദികളിലെയും, തടാകങ്ങളിലെയും, കനലുകളിലെയും ജലഗുണനിലവാരം പരിശോധിക്കും.

Share this news

Leave a Reply

%d bloggers like this: