ഹൂസ്റ്റണില്‍ മോദിയെ സന്ദര്‍ശിച്ച് കാശ്മീരി പണ്ഡിറ്റുകള്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സന്ദര്‍ശനത്തിനെത്തിയ മോദിയെ സന്ദര്‍ശിച്ച് കാശ്മീരി പണ്ഡിറ്റുകള്‍. കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കം ചെയ്യുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം. സര്‍ക്കാരിനോട് തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഈ പ്രതിനിധി സംഘം മോദിയെ അറിയിച്ചു.

കാശ്മീരിലേക്ക് പണ്ഡിറ്റുകള്‍ക്ക് തിരിച്ചു പോകാനുള്ള സാഹചര്യമൊരുക്കണമെന്ന് പ്രതിനിധി സംഘം ഒരു മെമ്മോറാണ്ടത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ ഒരു ദൗത്യസംഘത്തെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ‘പുതിയൊരു കാശ്മീര്‍ നമുക്കുണ്ടാക്കണ’മെന്ന് മോദി തങ്ങളോട് പറഞ്ഞതായി ഈ പ്രതിനിധി സംഘം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വളരെ ആഹ്ലാദത്തോടെയാണ് തങ്ങളുടെ മെമ്മോറാണ്ടം മോദി സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: