അയര്‍ലണ്ടില്‍ വാടക നിരക്ക് കുതിച്ചുയരുന്നു; രണ്ടു മേഖലകള്‍ കൂടി പ്രഷര്‍ സോണില്‍ ഉള്‍പ്പെടുത്തി

കോര്‍ക്ക് : അയര്‍ലണ്ടില്‍ രാജ്യവ്യാപകമായി വാടക നിരക്ക് കുതിച്ചുയരുന്നതായ് റിപ്പോര്‍ട്ട്. റെസിഡെന്‍സിസ് ടെനന്‍സി ബോര്‍ഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വാടക നിരക്ക് ഗണ്യമായി വര്‍ദ്ധിക്കുന്നതായി പറയുന്നത്. വാടക നിരക്കുകള്‍ പരിധിയില്‍ കൂടാതിരിക്കാന്‍ ആണ് റെന്റല്‍ ചില പ്രദേശങ്ങളെ പ്രെഷര്‍ സോണില്‍ പെടുത്തിയത്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ 4 ശതമാനത്തില്‍ കൂടുതല്‍ വാടകനിരക്ക് വര്‍ധിപ്പിക്കാന്‍ നിയമമില്ല.

കോര്‍ക്കിലെ മക്റും എന്ന പ്രദേശവും, കാര്‍ലോ കൗണ്ടിയുമാണ് പുതുതായി റെന്റല്‍ പ്രെഷര്‍ സോണ്‍ പരിധിയില്‍ പെടുന്ന പ്രദേശങ്ങള്‍. അയര്‍ലണ്ടില്‍ പ്രതിമാസം 1200 യൂറോയാണ് ദേശീയാടിസ്ഥാനത്തില്‍ ശരാശരി വാടക. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വാടകനിരക്കില്‍ വര്‍ദ്ധനവ് നേരിടുകയായിരുന്നു. ഇതിനെ മറികടക്കാന്‍ കൂടുതല്‍ പ്രദേശങ്ങളെ പ്രഷര്‍ സോണില്‍ പെടുത്തേണ്ടിവരുമെന്നാണ് ടെനന്‍സി ബോര്‍ഡ് പറയുന്നത്.

ഡബ്ലിനില്‍ മാത്രം കണ്ടുവെന്ന വാടക വര്‍ധനവാണ് ഇപ്പോള്‍ സമീപ നഗരങ്ങളിലേക്കും, ചെറു പട്ടണങ്ങളിലേക്കും വ്യാപിക്കുകയാണ്. ഡബ്ലിനില്‍ ചെലവ് കൂടിയതോടെ തൊട്ടടുത്ത നഗരങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വര്‍ധിച്ചതും വീടുകള്‍ക്ക് ഡിമാന്‍ഡ് കൂടാന്‍ ഒരു കാരണമായി മാറിയെന്നാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകള്‍ പറയുന്നത്.
ഉയര്‍ന്ന വാടക നിരക്കുകളെ പിടിച്ചുകെട്ടാന്‍ അയര്‍ലണ്ടില്‍ ഭവന മന്ത്രാലയം 2016 ആണ് റെന്റല്‍ പ്രെഷര്‍ സോണുകള്‍ക്ക് തുടക്കമിട്ടത്.

ഈ വര്‍ഷം ഡബ്ലിന്‍ കൂടാതെ കോര്‍ക്ക്, ഗാല്‍വേ, കില്‍ഡെയര്‍,ലോത്ത്, മീത്, വിക്കലോ എന്നിവടങ്ങളില്‍ വാടക നിരക്കുകള്‍ ഉയര്‍ന്നിരുന്നു. ഉയര്‍ന്ന നിരക്കുകള്‍ രേഖപെടുത്തിയ പ്രദേശങ്ങളെല്ലാം തന്നെ പ്രെഷര്‍ സോണ്‍ പരിധിയില്‍ ഉള്‍പെട്ടതാണെന്ന ആക്ഷേപവും ദയിലില്‍ പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: