ഡബ്ലിനില്‍ വാടക വര്‍ദ്ധനവിനെ തടയാന്‍ വാടക മരവിപ്പിക്കല്‍ നടപടി; ജര്‍മനി സര്‍ക്കാരിന്റെ മാതൃക അയര്‍ലണ്ടും പിന്തുടരണമെന്ന് ടിഡിമാര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ റെന്റല്‍ പ്രെഷര്‍ സോണിനു പകരം വാടക വര്‍ദ്ധനവിനെ നേരിടാന്‍ വാടക മരവിപ്പിക്കാന്‍ നടപടിയാണ് ഉചിതമെന്ന് ഒരു കൂട്ടം ടിഡി മാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് 2016 മുതല്‍ ആരംഭിച്ച റെന്റല്‍ പ്രെഷര്‍ സോണ്‍ എന്ന നടപടിയിലൂടെ വാടക നിരക്കിനെ തടയാന്‍ കഴിയാത്തതിനാലാണ് ഒരു ബദല്‍ സംവിധാനം ആവശ്യപ്പെട്ട് ടി ഡി മാര്‍ രംഗത്തെത്തിയത്. ബെര്‍ലിനിന്‍ മാസ വാടക1500 യൂറോയില്‍ കൂടിയതോടെ ജര്‍മ്മന്‍ സര്‍ക്കാര്‍ വാടക മരവിപ്പിക്കല്‍ നടപടി 2020 മുതല്‍ 5 വര്‍ഷത്തേയ്ക്ക് പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനമെടുത്തു. എന്നാല്‍ ഡബ്ലിനില്‍ മാസ വാടക 2000 യൂറോയിലും അതിക്രമിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും പരക്കെ ആക്ഷേപം ഉയരുകയാണ്.

ഈ അവസരത്തിലാണ് ഐറിഷ് സര്‍ക്കാര്‍ ജര്‍മനിയുടെ പാത പിന്‍തുടരണമെന്ന് ആവശ്യപ്പെട്ട് ജന പ്രതിനിധികള്‍ തന്നെ രംഗത്ത് വരുന്നത്. ഡബ്ലിനില്‍ കുത്തനെ ഉയരുന്ന വാടക നിരക്കുകള്‍ ഇപ്പോള്‍ സമീപ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. ഡബ്ലിനിലെ ഉയര്‍ന്ന വാടക നിരക്കുകള്‍ താങ്ങാന്‍ കഴിയാതെ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ മറ്റു സമീപ സ്ഥലങ്ങളിലേക്ക് ചേക്കേറുന്നതാണ് എല്ലായിടത്തും വാടക നിരക്കുകള്‍ ഉയരാന്‍ കാരണമെന്ന് വസ്തു ഇടപാടുകള്‍ നടത്തുന്ന വെബ്‌സൈറ്റുകള്‍ നടത്തിയ പഠനത്തിലും വ്യക്തമായിരുന്നു. ഡബ്ലിനിലെ ഉയര്‍ന്ന വാടക നിരക്കിനെ പിടിച്ചു നിര്‍ത്താന്‍ വാടക മരവിപ്പിക്കല്‍ ആവശ്യമാണെന്നും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്.

Share this news

Leave a Reply

%d bloggers like this: