കേരളത്തിന് പുതുതായ് 30 വിമാന സര്‍വീസുകള്‍ അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസ് വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക്. ചര്‍ച്ച വിജയമായതോടെ കേരളത്തിലേക്ക് 30 വിമാനസര്‍വീസുകളാണ് പുതിയതായി അനുവദിക്കുക. ആഘോഷ വേളകളില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിമാന കമ്പനികളുടെ ഉയര്‍ന്ന യാത്രാ നിരക്ക് സംബന്ധിച്ചും മുഖ്യമന്ത്രി വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അടുത്തിടെ കോഴിക്കോട് എംപി എംകെ വിജയരാഘവന്‍ എംപി കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന വെല്ലുവിളികള്‍ കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിശദീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ് മന്ത്രി ഹര്‍ദീപ് സിങ് പുരി.

Share this news

Leave a Reply

%d bloggers like this: