അനില്‍ അംബാനിയുടെ റിലയെന്‍സ് കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലേക്ക്; അംബാനിക്കെതിരെ ‘ക്ലാസ് ആക്ഷന്‍ സ്യൂട്ട് ഭീഷണി മുഴക്കി ഓഹരി ഉടമകള്‍

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. മോശം പ്രകടനം അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് വലിയ സാമ്പത്തിക തിരിച്ചടി ഉണ്ടാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ ഓഹരി ഉടമകള്‍ മാനേജ്‌മെന്റിനെതിരെ രംഗത്തെത്തിയത്.

മാനേജ്‌മെന്റിനെതിരെ പരാതിപ്പെടുമെന്നും, ക്ലാസ് ആക്ഷന്‍ സ്യൂട്ട് ഫയല്‍ ചെയ്യുമെന്നുമായിരുന്നു ഓഹരി ഉടമകളുടെ ഭീഷണി. തിങ്കളാഴ്ച ചേര്‍ന്ന റിലയന്‍സ് പവറിന്റെ വാര്‍ഷിക യോഗത്തിലായിരുന്നു ഓഹരി ഉടമകള്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. അടുത്ത രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കമ്പനികള്‍ക്കും മുഖ്യ ഉടമകള്‍ക്കും എതിരെ ഫസ്റ്റ് ക്ലാസ് ആക്ഷന്‍ സ്യൂട്ട് ഫയല്‍ ചെയ്യുമെന്നും ഓഹരി ഉടമകള്‍ പറയുന്നു.

ഒരു കമ്പനിക്കെതിരെ പൊതുവായ പരാതികളുള്ള ഓഹരി ഉടമകള്‍ക്ക് കേസ് ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്നു വകുപ്പാണ് ക്ലാസ് സ്യൂട്ട്. ഓഹരി ഉടമകള്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ തിരിച്ചെടുക്കുന്നതിനും ഇതിനായി നിയമ നടപടി സ്വീകരിക്കുന്നതും അനുവദിക്കുന്നത് ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. കമ്പനി ആക്റ്റ് 2013 ലാണ് ക്ലാസ് ആക്ഷന്‍ സ്യൂട്ടുകള്‍ ഫയല്‍ ചെയ്യാനുള്ള വ്യവസ്ഥയുള്ളത്. എന്നാല്‍ ഇതുവരെ ഈ വ്യവസ്ഥ പ്രകാരം ഇന്ത്യയില്‍ ഒരു കേസും ഫയല്‍ ചെയ്തിട്ടില്ല. എന്നാല്‍ യൂറോപ്പ് ,അമേരിക്ക എന്നിവടങ്ങളില്‍ ഇത്തരം കേസുകള്‍ സര്‍വസാധാരണമാണ്.

Share this news

Leave a Reply

%d bloggers like this: