മഹാരാഷ്ട്രയില്‍ ചരിത്രം വഴിമാറുന്നു; ശിവസേന- എന്‍ സി പി കൂട്ടുകെട്ടില്‍ സര്‍ക്കാര്‍രൂപീകരണമെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ബി ജെ പി പിന്മാറിയതോടെ എന്‍ സി പി യുടെ കൂട്ടുകെട്ടില്‍ ശിവസേന ഭരണം നിലനിര്‍ത്തിയേക്കും. ശിവസേനയുടെ രാജിവെച്ച കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി സമര്‍പ്പിച്ച ശേഷം സഖ്യം വരുമെന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ സോണിയാഗാന്ധിയുമായി സംസാരിച്ചതോടെ ശിവസേന അധികാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യം ആയതോടെ നിമിഷങ്ങള്‍ക്കം എന്‍ സി പി -ശിവസേന അംഗങ്ങള്‍ ഒരുമിച്ച് ഗവര്‍ണറെ കാണും. സഖ്യ രൂപീകരണത്തിന് ഏറെ നിര്‍ണ്ണായകമായത് ശരത് പവാറിന്റെ ഇടപെടാളുകളാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കും. എന്നാല്‍ ജയ്പൂര്‍ റിസോര്‍ട്ടില്‍ രണ്ട് ദിവസം താമസിച്ച എംഎല്‍എമാര്‍ സര്‍ക്കാരിനെ പിന്തുണച്ച് അതിന്റെ ഭാഗമായി പദവികള്‍ നേടണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് ചിലപ്പോള്‍ അംഗീകരിക്കപെടാനും സാധ്യതയുണ്ട്. നേരത്തെ സഖ്യം വേണ്ടെന്ന നിലപാടിലായിരുന്നു സോണിയാ ഗാന്ധി. അതേസമയം മന്ത്രിസഭയുടെ ഭാഗമാകേണ്ടെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം. ഇതോടെ ശിവസേന എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു.

ഇനി ശിവസേനയാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണ അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് കൈമാറും. കോണ്‍ഗ്രസില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കമാണ് സഖ്യം ഉറപ്പിക്കാന്‍ കാരണമായത്. അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് എന്നിവരും സഖ്യത്തിനായി ഉറച്ച് നിന്നതോടെ സോണിയ സമ്മതം നല്‍കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: