ഐറിഷ് ബീച്ചുകളില്‍ പുകവലി ഇനി ശിഷാര്‍ഹമോ?

ഡബ്ലിന്‍: ഡബ്ലിന്‍ ബീച്ചുകളില്‍ പുകവലി നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡബ്ലിനിലെ സാന്‍ഡികോവ് ക്ലീന്‍ കോസ്റ്റ് എന്ന പരിസ്ഥിതി സംഘടനയാണ് പുകവലി നിരോധനം ആവശ്യപെട്ട് രംഗത്തെത്തിയത്. സിഗരറ്റ് കുറ്റികള്‍ കടല്‍ ജീവികളുടെ ആവാസവ്യവസ്ഥയെ താറുമാറാക്കുന്നു എന്ന് ആരോപിച്ചാണ് ബീച്ചുകളില്‍ പുകവലി നിരോധനം വേണമെന്ന ആരോപണം ഉയരുന്നത്.

കടലിന്റെ അടിത്തട്ടിലെത്തുന്ന ഇവ കടല്‍ ജീവികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി സംഘടനകള്‍ പറയുന്നത്. ഡബ്ലിനില്‍ ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് പരിസ്ഥിതിസംഘടനകള്‍ ബീച്ചുകളില്‍ പുകവലി നിരോധനം ആവശ്യപ്പെട്ടത്. കൂടുതല്‍ ആളുകളെത്തുന്ന ഡബ്ലിന്‍ ബീച്ചില്‍ സിഗരറ്റ് മാലിന്യം വര്‍ദ്ധിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: