യാത്ര ഓര്‍ഡര്‍ ചെയ്യാത്ത ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ് ഈടാക്കി; അയര്‍ലണ്ടില്‍ ഊബറിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഊബര്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആപ്പ് ഉപയോഗിക്കുന്ന ഉപഭക്താക്കളില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാത്ത യാത്രയ്ക്ക് പണം ഈടാക്കിയതായാണ് പരാതി. പണം നഷ്ടപെട്ട യാത്രക്കാര്‍ ദേശീയ ഗതാഗത വകുപ്പിന് പരാതി നല്‍കി. അതുപോലെ ചില യാത്രക്കാരില്‍ നിന്നും അധിക തുക ഈടാക്കിയതായും പരാതി ഉയരുകയാണ്.

ഊബര്‍ അക്കൗണ്ടിംഗ് സംവിധാനത്തില്‍ ചില തകരാറുകള്‍ സംഭവിച്ചതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് പ്രഥമിക നിഗമനം. ആയിരകണക്കിന് പരാതികള്‍ ലഭിച്ചതോടെ ദേശീയ ഗതാഗത വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഊബര്‍ മാനേജ്‌മെന്റിനെ ഐറിഷ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സമീപിച്ചതായാണ് സൂചന.

യാത്രക്കാര്‍ക്ക് വളരെവേഗത്തില്‍ ടാക്‌സി ലഭ്യമാക്കുക എന്ന ആശയത്തെ സാക്ഷാത്കരിച്ച സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥനമായി 2009 ഇല്‍ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് ഊബര്‍. നിലവില്‍ 63 രാജ്യങ്ങളിലായി 785 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഊബറിന്റെ സേവനം ലഭ്യമാണ്.10 വര്‍ഷംകൊണ്ട് ഊബറിന് 110 മില്യണ്‍ ഉഭഭോക്താക്കളുണ്ട്. അടുത്തിടെ ടാക്‌സി സേവനങ്ങള്‍ക്ക് പുറമെ ഭക്ഷണം ഓര്‍ഡര്‍ എത്തിച്ചുകൊടുക്കുന്ന ഊബര്‍ ഈറ്റ്‌സും വന്‍ വിജയമായിരുന്നു.

Share this news

Leave a Reply

%d bloggers like this: