ബാംഗ്‌ളൂരില്‍ ലാന്‍ഡിങ്ങിനിടെ ‘ഗോ എയര്‍’ വിമാനം പുല്‍മേട്ടിലേക്ക്;

ബംഗളുരു: ബാംഗ്ലൂരില്‍ കഴിഞ്ഞ ദിവസം പറന്നിറങ്ങിയ വിമാനം തൊട്ടടുത്ത പുല്‍മേട്ടിലേക്ക് തെന്നിമാറിയത് വലിയ പരിഭ്രാന്തി സൃഷ്ട്ടിച്ചു. ഇന്നലെ നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായരുന്ന ഗോ എയര്‍ എ320 വിമാനം ആണ് അത്ഭുതകരമായി വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉടന്‍ തന്നെ വേഗത വര്‍ധിപ്പിച്ച് വീണ്ടും പറന്നുയര്‍ന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

വിമാനം എയര്‍സ്ട്രിപ്പിന് പുറത്ത് ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ തെറ്റുകാരണമാണോ അതോ മോശം കാലാവസ്ഥ കൊണ്ടാണോ എന്നത് വ്യക്തമല്ല. സംഭവത്തില്‍ ഗോഎയര്‍ വിമാനത്തിലെ ജീവനക്കാരോട് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി ബോഡിക്ക് മുന്നില്‍ ഹാജരാകാന്‍ ഡിജിസിഎ നിര്‍ദേശിച്ചു. മോശം കാല്‍വസ്ഥയാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Share this news

Leave a Reply

%d bloggers like this: