കോര്‍ക്കില്‍ സംഗീത തിരയിളക്കം

കോര്‍ക്: കോര്‍ക്കില്‍ സംഗീത തിരയിളക്കം സൃഷ്ടിക്കുവാന്‍ ഒരുങ്ങി ‘waves ‘മ്യൂസിക് ബാന്‍ഡ് . പല മേഖലകളില്‍ നിന്നും വ്യത്യസ്ത അഭിരുചികളുമായി ഒന്നു ചേര്‍ന്ന ഒരുകൂട്ടം സംഗീത പ്രേമികള്‍ , ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ഉള്ളിലെ സംഗീതത്തെ പുറം ലോകത്തേക്ക് എത്തിക്കുവാന്‍ സമയം കണ്ടെത്തിയതിന്റെ ഫലമായി, ക്രിസ്തുമസ് വേളയില്‍ ഈ കലാകാരന്മാരുടെ കൂട്ടായ്മ ആയ ‘waves’മ്യൂസിക് ബാന്‍ഡ് പിറവിയെടുക്കുന്നു.

വരും കാലങ്ങളില്‍ സംഗീത പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറുവാന്‍ സാധിക്കുമെന്ന വിശ്വാസത്തോടെ, സംഗീത സാഗരത്തിന്റെ മാന്ത്രികതയിലേക്കു ചുവടു വയ്ക്കുന്ന ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാനും, സംഗീത വിരുന്നു ആസ്വദിക്കുവാനും ഈ നാട്ടിലെ എല്ലാ സംഗീത പ്രേമികളെയും Dec.13 വൈകിട്ട് 6 മണിക്ക് CIT Campus, Rory Gallaher theatre ലേക്ക് സ്വാഗതം ചെയ്യുന്നു.

Team Waves .
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
fb page : @official.waves
0894465013 , 0879386212

Share this news

Leave a Reply

%d bloggers like this: