2030 -ഓടെ അയർലണ്ടിൽ  പുതിയ ഡീസൽ, പെട്രോൾ കാറുകളുടെ വിൽപ്പന നിരോധിക്കും

ഡബ്ലിൻ: 2030 – ഓടെ അയർലണ്ടിൽ പുതിയ ഡീസൽ, പെട്രോൾ കാറുകളുടെ വിൽപ്പന നിരോധിക്കാനുള്ള പദ്ധതി ജനുവരി ആദ്യം പ്രഖ്യാപിക്കും.

ഇലക്ട്രിക്ക് കാറുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഡീസൽ , പെട്രോൾ കാറുകൾക്ക് 2030 മുതൽ റെജിസ്ട്രേഷൻ നൽകില്ല.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ നീക്കം.

2030 -ഓടെ മൂന്നിൽ ഒന്ന് വാഹനങ്ങൾ ഇലക്ട്രിക്ക് ആവുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പരിസ്ഥിതി മന്ത്രി റിച്ചാർഡ് ബർട്ടൻ അടുത്ത വർഷം ആദ്യം തന്നെ പ്രഖ്യാപിക്കും .

Share this news

Leave a Reply

%d bloggers like this: