പുതുവർഷത്തിൽ അയർലണ്ടിൽ വരാനിരിക്കുന്നത് അവസരങ്ങളുടെ പെരുമഴക്കാലം: ആരോഗ്യമേഖലയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നും വമ്പൻ റിക്രൂട്ടിട്മെന്റുകൾ ഒരുങ്ങുന്നു

ഡബ്ലിൻ: പുതുവർഷം അയർലണ്ടിൽ തൊഴിലവസരങ്ങളുടെ വർഷമായിരിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ വിവിധ റിക്രൂട്ടിങ് ഏജൻസികളാണ് ഈക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ആരോഗ്യമേഖലയുടെ ഘടനയിൽ കാതലായ മാറ്റം കൊണ്ടുവരാൻ ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഇത്തരത്തിൽ വരുന്ന തൊഴിലവസരങ്ങൾക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ വിദേശരാജ്യങ്ങളിൽ നിന്നും വൻതോതിൽ റിക്രൂട്ട്മെന്റ് നടത്തുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

നഴ്സുമാരും, ഡോക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യജീവനക്കാരുടെ തസ്തികകളിലേക്കാണ് അവസരം. അതുപോലെ ആരോഗ്യവിദഗ്ധരിൽ ഹൃദ്രോഗ വിദഗ്ധർ, ശിശുരോഗ വിദഗ്ധർ, മാനസിക രോഗ വിദദ്ധർ തുടങ്ങിയ തസ്തികളിലും അവസരങ്ങളുണ്ട്. കൂടാതെ നഴ്സങ് ബിരുദധാരികളെയും, ജനറൽ നഴ്സിംഗ് തസ്തികകളിലും അവസരങ്ങൾ ഈ വർഷം നിരവധിയായിരിക്കും. ആരോഗ്യമേഖലിൽ ഗവേഷങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന നിരവധി പദ്ധതികളും ഈ വർഷത്തിൽ തന്നെ തുടക്കമിടും.

ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ആരംഭിക്കും. നിക്ഷേപ സൗഹൃദ രാജ്യമാകുന്നതിന്റെ ഭാഗമായി കോർപറേഷൻ നികുതികൾ വർധിപ്പിക്കില്ലെന്ന് മന്ത്രി ലിയോ വരേദ്കർ പ്രഖ്യാപിച്ചിരുന്നു. ജനുവരിയോടെ ബ്രെക്സിറ്റ്‌ നടപ്പാക്കുമ്പോൾ അയർലൻഡിന് ഉണ്ടായേക്കാവുന്ന ചില പരിക്കുകൾ ഒഴിവാക്കാൻ നിക്ഷേപരെ ആകർഷിക്കുക എന്ന തന്ത്രമാണ് അയർലണ്ട് നടപ്പാക്കുക. ബ്രെക്സിറ്റോടെ യൂറോപ്പ്യൻ യൂണിയനിലെ ഹോട് സ്പോട്ടായി അയർലണ്ട് മാറും.

ഇയു വിൽ നിന്നും വിട്ടുപോകുന്നതോടെ യു കെ യിൽ നിന്നും പടിയിറങ്ങുന്ന ബഹുരാഷ്ട്രകമ്പനികളും നോട്ടമിടുന്നത് അയർലണ്ടിനെ തന്നെയാണ്. ചെറിയ രീതിയിൽ ക്ഷീണാവസ്ഥയിലേക്ക് മാറിയ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള പ്രോജെക്റ്റുകളും ഉടൻ പ്രഖ്യാപിച്ചേക്കും.

Share this news

Leave a Reply

%d bloggers like this: