ഗാന്ധി സ്‌മൃതിയിൽ ലോകം ചുറ്റി  നിതിൻ സോനാവെയ്ൻ.ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ  ഇന്ന് വൈകിട്ട്  ലൂക്കനിൽ പദയാത്ര

ഡബ്ലിൻ: ഇന്ത്യയുടെ രാഷ്ട്രപിതാവ്, അഹിംസാ സമര മാർഗ്ഗത്തിലൂടെ ലോകത്തിനു മാതൃകയായ, മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി ലോകം മുഴുവൻ ചുറ്റി പദയാത്ര നടത്തുന്ന  നിതിൻ സോനാവെയ്ൻ ഡബ്ലിനിൽ എത്തി.  ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ  ഇന്ന് വൈകിട്ട് 5 – മണിക്ക് ലൂക്കനിലെ ബാലിഓവൻ കമ്മ്യൂണിറ്റി സെന്ററിൽ (കേരളാ ഹൌസ്) നിന്നും ആഡംസ്ടൌൺ വരെ പദയാത്ര നടത്തും.  

മഹാത്മാ ഗാന്ധിയുടെ 150 – ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 2016  മുതൽ  മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ നിതിൻ ലോകപര്യടനം ആരംഭിച്ചത്. പദയാത്രയായും സൈക്കിളുമാണ് നിഥിന്റെ സഞ്ചാരം. ഇതിനോടകം 3 വർഷങ്ങൾ കൊണ്ട്  27 രാജ്യങ്ങൾ സഞ്ചരിച്ചതിന് ശേഷമാണ് നിതിൻ കഴിഞ്ഞ ഓഗസ്റ്റിൽ യു.കെ യിൽ എത്തിയത്.

ഗ്ലാസ്ഗോയിൽ നിന്നും ലണ്ടൻ വരെ 44 ദിവസങ്ങൾ കൊണ്ട് 600 – മൈലുകൾ നടന്നാണ് ഗാന്ധിജിയുടെ 150 -ആം ജന്മവാർഷികം ആഘോഷിച്ചത്. തുടർന്ന് ഡബ്ലിനിൽ എത്തിയ നിതിൻ അടുത്ത 1 വര്ഷം കൊണ്ട് യൂറോപ്പിലെ വിവിധ രാജ്യങ്ങളും ഇസ്രയേലും, പലസ്തീനും സന്ദർശിച്ചു ഇറാൻ വഴി ഇന്ത്യയിലേയ്ക്ക് തിരികെ പോകും.


Share this news

Leave a Reply

%d bloggers like this: