NCT – മെനക്കേടാകും. പരിശോധനാ കേന്ദ്രങ്ങളിലെ തകരാർ; രണ്ടു തവണ പോകേണ്ടി വരും 

കാറുകൾ ഉയർത്തി പരിശോധിക്കുന്ന ലിഫ്റ്റിൽ വിള്ളൽ ഉണ്ടാകുന്നത് കണ്ടെത്തിയതിനാൽ അയർലണ്ടിലെ എല്ലാ  NCT -കേന്ദ്രങ്ങളിലും പരിശോധനകൾപൂർത്തിയാക്കാൻ സാധിക്കില്ല. ലിഫ്റ്റുകൾ മാറ്റുന്നത് വരെ പരിശോധനകൾ ഭാഗികമായേ നടത്തുകയുള്ളു. വാഹനം ഉയർത്തിയുള്ള പരിശോധനകൾ നടക്കില്ല.

NCT – ബുക്ക് ചെയ്തവർ പരിശോധന കേന്ദ്രങ്ങൾ വാഹനങ്ങളുമായി  സാധാരണ പോലെ സന്ദർശിക്കുക. ഭാഗികമായ പരിശോധനകൾ പതിവ് പോലെ നടക്കും. ലിഫ്റ്റ് ശരിയാക്കിയതിനു ശേഷം സൗജന്യമായി ബാക്കി പരിശോധനകൾക്ക് വീണ്ടും ബുക്ക് ചെയ്യേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: