ഡബ്ലിൻ നോർത്തിൽ  വ്യാപക റെയ്ഡ്; പിടികൂടിയത് ആയിരക്കണക്കിന് യൂറോ ഉൾപ്പടെയുള്ളവ.

ഇന്നലെ രാവിലെ ഡബ്ലിനിലെ വിവിധ പ്രദേശക്കളിൽ നടത്തിയ റെയ്ഡുകളിൽ നിന്നും ഡിസൈനർ വസ്ത്രങ്ങൾ, റോളക്സ് വാച്ച്, ആയിരക്കണക്കിന് യൂറോ എന്നിവ ക്രിമിനൽ അസറ്റ് ബ്യൂറോ പിടിച്ചെടുത്തു.

CAB-യും ഗാർഡയും തനതായി തിരച്ചിൽ നടത്തിയത് ഡബ്ലിനിലെ 9 പ്രദേശങ്ങളിലാണ്. വടക്കൻ ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ പിൻന്തുടർന്നാണ് ഈ ഒപ്പറേഷൻ.
പിടിച്ചെടുത്ത വസ്ത്രങ്ങൾ, പണം, വാച്ച് എന്നിവയുടെ ചിത്രങ്ങൾ ഗാർഡ പുറത്തുവിട്ടു.

പ്രാദേശിക ഡിറ്റക്ടീവ്, ഡ്രഗ് യൂണിറ്റ് ഉദ്യോഗസ്ഥർ, പ്രാദേശിക സായുധ സഹായ യൂണിറ്റ് എന്നിവരുടെ സഹായത്തോടെയായിരുന്നു  റെയ്ഡ്.

6,000 യൂറോ, 5 കാനഡ ഗൂസ് കോട്ടുകൾ, 1 മോങ്ക്ലർ കോട്ട്, 2 റോളക്സ് വാച്ചുകൾ എന്നിവ CAB റെയ്ഡിൽ പിടിച്ചെടുത്തു. ഇതിന് പുറമേ 14,560-യൂറോയുടെ കള്ളപ്പണം ഗാർഡാ പിടിച്ചെടുത്തു.

Share this news

Leave a Reply

%d bloggers like this: