വാണിജ്യ മേഖലയിൽ വൻ ടാക്സ് വെട്ടിപ്പ് , നികുതിയിലെ പഴുതുകൾ അടിയന്തരമായി അടയ്ക്കാൻ സർക്കാരിനോട് റവന്യൂ വകുപ്പ്

ബിസിനസുകൾക്ക് ഡബിൾ ക്ലെയിം ടാക്സ് റിലീഫ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന് റവന്യൂവകുപ്പ് സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

കെട്ടിടങ്ങൾക്ക് ഡബിൾ ക്ലെയിം നികുതി ഇളവ് നൽകാൻ ബിസിനസ്സുകളെ അനുവദിക്കുന്ന രീതി അവസാനിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് റവന്യൂ കമ്മീഷണർമാർ സർക്കാരിനോട്‌ ആവശ്യപെട്ടു.

ടാക്സ് ക്രെഡിറ്റുകളിലും ശാസ്ത്രീയ ഗവേഷണത്തിനും വികസനത്തിനുമുള്ള അലവൻസുകളിലും വരുത്തിയ മാറ്റങ്ങൾ കഴിഞ്ഞ വർഷത്തെ ബജറ്റിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അക്കൗണ്ടൻസി സ്ഥാപനങ്ങൾ ക്ലയന്റുകളെ സഹായിക്കുന്നതിനായി ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തിലുള്ള മാറ്റം ഈ സിസ്റ്റത്തിൽ നടപ്പിലാക്കി.

നിയമനിർമ്മാണത്തിലെ ബലഹീനതകൾ കാരണം ചില കമ്പനികൾ ഒരു കെട്ടിടത്തിന്റെ വിലയ്ക്ക് 200% കിഴിവ് നേടുന്നത് എങ്ങനെയാണെന്ന് Finance Minister Paschal Donohoe ബജറ്റിൽ വിശദീകരിച്ചിരുന്നു. Accelerated capital allowance, Industrial buildings allowance എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് നികുതി ഇളവുകൾ.

ഈ നികുതിയിളവുകൾ കെട്ടിടത്തിന്റെ നിർമാണ ചിലവിന്റെ 200% കിഴിവ് അനുവദിക്കും. ഒന്നാം വർഷത്തിൽ 104%, തുടർന്നുള്ള പത്തൊൻപത് വർഷങ്ങളിൽ ഓരോന്നിനും 4% കിഴിവും ലഭിക്കും.

കമ്പനികൾ ഗവേഷണ-വികസന നികുതി ക്രെഡിറ്റുകളും ക്യാപിറ്റൽ അലവൻസുകളും ക്ലെയിം ചെയ്യുന്ന ഈ രീതിയെ ഗേറ്റ്‌വേ ക്ലെയിമുകൾ എന്നാണ് അറിയപ്പെടുന്നത്. ഗവേഷണങ്ങൾ നടത്തുന്ന ഹൈ-സ്പെക്ക് ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുന്ന ചില കമ്പനികളും ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു.

ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത ഒരു ബിസിനസ്സിന്റെ ഓഫീസ് കെട്ടിടത്തിന് ചെലവാകുന്ന തുകയ്ക്ക് യാതൊരുവിധ ക്യാപിറ്റൽ അലവൻസുകൾക്കും യോഗ്യതയില്ലെന്നും ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തുന്ന ബിസ്സിനസ്സ് കെട്ടിടത്തിന് ചെലവായ തുക 25% R&D  ടാക്സ് ക്രെഡിറ്റിനും 100% up-front ക്യാപിറ്റൽ അലവൻസിനും അർഹതയുണ്ട്.

കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമേ ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുള്ളൂ, കെട്ടിടത്തിന്റ ബാക്കി ഭാഗം വിൽപ്പന, അക്കൗണ്ടിങ്, HR എന്നിവയ്ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നതിനാൽ കമ്പനിയ്ക്ക് മുഴുവൻ കെട്ടിടത്തിനും ക്ലെയിം ചെയ്യുന്നതിനും നികുതി ഇളവ് നേടാനും സാധിക്കും.

ചെലവ് ഗണ്യമായി വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിലും നികുതി ഇളവുകൾ അവസാനിപ്പിക്കാൻ ധനവകുപ്പ് മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് മന്ത്രി പാസ്ചൽ ഡൊനോഹോ അംഗീകരിച്ചു.

നികുതി സമ്പ്രദായത്തിന്റെ ദുരുപയോഗ സാധ്യതകൾ നിരന്തരം അവലോകനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവ ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിയമ ഭേദഗതിക്കായി അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ടെന്നും റവന്യൂ വക്താവ് പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ സമർപ്പിച്ച നികുതി റിട്ടേണുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ പ്രകാരം ഈ നിയമ ഭേദഗതി നടപ്പിലാകുന്നതോടെ 3 മുതൽ 4 മില്യൺ യൂറോ വരെ അധികവരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: