Airbnb- ശൈലിയിലുള്ള ഹ്രസ്വകാല താമസ സൗകര്യങ്ങൾ നിരോധിച്ചു ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിൻ നഗരത്തിലെ കെട്ടിടങ്ങൾ ഹ്രസ്വകാലത്തേക്ക്,
അവധിക്കാല ഉപയോഗങ്ങൾക്ക് ഇനിമുതൽ അനുമതി നൽകില്ലെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ വ്യക്തമാക്കി.

ഈ തിരുമാനത്തെ മുൻനിർത്തി ഡബ്ലിൻ നഗരത്തിലെ വീടുകളുടെയും അപ്പാർട്ടുമെന്റുകളുടെയും Airbnb- ശൈലിയിലുള്ള ഉപയോഗം ഇനി മുതൽ ഒഴിവാക്കേണ്ടി വരും.

അഞ്ച് ആഡംബര സിറ്റി സെന്റർ വീടുകൾ സ്വന്തമാക്കിയിട്ടുള്ള ഒരു കമ്പനിയ്ക്ക്, അവധിക്കാലത്ത്
കുറഞ്ഞകാല വാടക വ്യവസ്ഥയിൽ അക്കോമഡേഷൻ അനുവദിക്കുന്നതിന്
അംഗീകാരം നൽകിയിരുന്നു. ഇത് പുതിയ നയത്തിൻ്റെ അടിസ്ഥാനത്തിൽ നിർത്തിവച്ചു.

മെറിയോൺ സ്ക്വയറിനടുത്തുള്ള ഗ്രാറ്റൻ കോർട്ട് ഈസ്റ്റിലെ ബോബി സാൻഡ്സ് സ്യൂട്ട് എന്ന് പേരുള്ള
വീടുകൾ, 2017-ൽ അത് നിർമ്മിച്ചതുമുതൽ അവധിക്കാല താമസത്തിനായി ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ മുതൽ വാടക സമ്മർദ്ദ മേഖലകളിലെ പ്രോപ്പർട്ടി ഉടമകൾക്ക്, വർഷത്തിൽ മൂന്ന് മാസത്തിൽ കൂടുതൽ ഹ്രസ്വകാല വാടകക്ക് അവരുടെ ഭവനം നൽകുന്നതിന് അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിലവിലുണ്ട്.

നിലവിൽ
പ്രോപ്പർട്ടി ഉടമകൾക്ക് അനുമതിക്കായി അപേക്ഷിക്കാൻ കഴിയുമെങ്കിലും, ഈ അപേക്ഷകൾ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കൗൺസിൽ വ്യക്തമാക്കി.

ഹ്രസ്വകാല താമസ അനുവാദത്തിനായി സിറ്റി കൗൺസിലിന് 16 അപേക്ഷകൾ ലഭിച്ചു. ഇതിൽ എട്ട് അപക്ഷകൾക്ക് ആസൂത്രണ അനുമതി നിഷേധിച്ചു. രണ്ട് അപേക്ഷകൾ അസാധുവായി പ്രഖ്യാപിച്ചു. മൂന്ന് അപേക്ഷകൾ അവർ തന്നെ പിൻ‌വലിച്ചു. മൂന്ന് എണ്ണം ഇപ്പോഴും കൗൺസിലിന്റെ തീരുമാനം കാത്തിരിക്കുകയാണ്.

കൗൺസിലിൻ്റെ
പോളിസി അർത്ഥമാക്കുന്നത്, മുഴുവൻ സമയ വാടക വീടുകളായി ഉപയോഗിക്കാൻ കഴിയുന്ന വീടുകളോ അപ്പാർട്ടുമെന്റുകളോ ഹ്രസ്വകാല അനുവദിക്കലിന് ആസൂത്രണ അനുമതി നൽകില്ല എന്നാണ്.

Share this news

Leave a Reply

%d bloggers like this: