കൊറോണ വൈറസ് കാരണം ഇറ്റലിയിലും മരണം . യൂറോപ്പ് മുഴുവൻ കനത്ത ജാഗ്രത

കൊവിഡ് 19 (കൊറോണ വൈറസ്) ബാധിച്ച് ഇറ്റലിയില്‍ ഒരാള്‍ മരിച്ചു. രാജ്യത്തെ ആദ്യ മരമമാണ് വെള്ളിയാഴ്‍ച ഉണ്ടായതെന്ന് ഇറ്റലി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വനെറ്റോയിലെ 78 വയസ്സുകാരനാണ് മരിച്ചത്. യൂറോപ്പില്‍ വൈറസ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണിത്. നേരത്തെ ഫ്രാന്‍സില്‍ ഒരാള്‍ മരിച്ചിരുന്നു.
അതേസമയം, വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ വെള്ളിയാഴ്‍ച 109 പേര്‍ മരിച്ചതായി ചൈന നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 90 മരണവും വുഹാന്‍ നഗരത്തിലാണ്. ഇതോടെ ചൈനയില്‍ മരണസംഖ്യ 2345 ആയി ഉയര്‍ന്നു.
ചൈനയില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായി. വെള്ളിയാഴ്‍ച 397 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്‍ച 889 പുതിയ കേസുകളുണ്ടായിരുന്നു. അതിന് മുമ്പ് മൂന്ന് ദിവസം തുടര്‍ച്ചയായി പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ വൈറസ് ബാധ പാരമ്യത്തിലെത്താനിരിക്കുന്നതേയുള്ളൂവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്‍ധര്‍ പറയുന്നത്.ഇറ്റലിയില്‍ ആറുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും നൂറുകണക്കിനാളുകളെ പരിശോധിക്കാനുമുണ്ട്. ദക്ഷിണ കൊറിയയില്‍ വെള്ളിയാഴ്‍ച 142 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 346 ആവെള്ളിയാഴ്‍ച ലെബനനില്‍ ഒരാള്‍ക്ക് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്‍ച രണ്ടുപേര്‍ കൂടി മരിച്ചതോടെ ഇറാനില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഇതോടെ ചൈനയ്‍ക്ക് പുറത്ത് വൈറസ് ബാധിച്ച് മരണസംഖ്യ ഒമ്പതായി. നേരത്തെ ഹോങ്കോങ്ങില്‍ രണ്ടുപേരും ഫിലിപ്പീന്‍സിലും ഫ്രാന്‍സിലും ഒരാളും മരിച്ചിരുന്നു.അയർലണ്ടിൽ ഏകദേശം 78 ആളുകളെ കൊറോണ വൈറസ് ഉള്ളതായി സംശയിക്കുന്നുണ്ടെങ്കിലും ഇതു വരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല

Share this news

Leave a Reply

%d bloggers like this: