അയർലൻഡ് പ്രധാനമന്ത്രി ലിയോ വരഡ്കർ രാജിവെച്ചു; കെയർടേക്കർ PM ആയി തുടരും

പാർലമെൻറ് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനുപിന്നാലെ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരഡ്കർ രാജിവെച്ചു. പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസിന് വ്യാഴാഴ്ച വരഡ്കർ രാജി നൽകി. പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നതുവരെ ഇടക്കാല നേതാവായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്റിൽ വോട്ടെടുപ്പു നടത്തിയിരുന്നു. പ്രധാനമന്ത്രിയാകുന്നവർക്ക് കുറഞ്ഞത് 80 പേരുടെ പിന്തുണവേണം. എന്നാൽ, ലിയോയ്ക്ക് 36 വോട്ടു മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷമായ ഫിയാന്ന ഫോയിൽ പാർട്ടി നേതാവ് മൈക്കൽ മാർട്ടിൻ 41 വോട്ടും സിൻ ഫിൻ പാർട്ടി നേതാവ് 45 വോട്ടും നേടി.

2017-ലാണ് ഇന്ത്യൻ വംശജനായ വരഡ്കർ അയർലൻഡ് പ്രധാനമന്ത്രിയായത്. മുംബൈയിൽനിന്ന് അയർലൻഡിലേക്ക് കുടിയേറിയ അശോക വരഡ്കറിന്റെയും അയർലൻഡുകാരിയായ മിറിയത്തിന്റെയും മകനാണ് ലിയോ. 38-ാം വയസ്സിൽ അധികാരത്തിലേറിയ ലിയോ അയർലൻഡ് ചരിത്രത്തിലെ പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു.

Share this news

Leave a Reply

%d bloggers like this: