കൊറോണ വൈറസ്; എയർ ലിംഗസ് ക്യാബിൻ ക്രൂ സ്റ്റാഫിനോട് സ്വയം ഐസൊലേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു

കൊറോണ വൈറസ് ബാധിച്ച വനിത യാത്രചെയ്ത എയർ ലിംഗസ് ഫ്ലൈറ്റിലെ ക്യാബിൻ ക്രൂ സ്റ്റാഫുകളോട് സ്വയം ഐസൊലേറ്റ് ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നും അവർ വ്യക്തമാക്കി. രണ്ടാഴ്ചത്തേക്ക് എങ്കിലും ഇങ്ങനെ തുടരുവാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ ബാധിച്ച വനിത ഡബ്ലിൻ എയർപോർട്ടിലൂടെ യാത്ര ചെയ്തു എന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് നടപടി. ബെൽഫാസ്റ്റ് സ്വദേശിയായ വനിത ഇറ്റലിയിൽ നിന്ന് ഡബ്ലിൻ എയർ പോർട്ട് വഴിയാണ് വീട്ടിലേക്ക് മടങ്ങിയത്. വിമാനത്തിൽ അവരുടെ കൂടെ യാത്ര ചെയ്ത എല്ലാ യാത്രക്കാരെയും എച്ച് എസ് സി ബന്ധപ്പെട്ടിട്ടുണ്ട്. ഡബ്ലിനിൽ നിന്ന് ബെൽഫാസ്റ്റിലേക്ക് കൊറോണ വൈറസ് ബാധിച്ച് വനിത ട്രെയിനിലാണ് യാത്ര ചെയ്തത് എന്ന് അഭ്യുഹം പരന്നിട്ടുണ്ട്. ഇതിനെ തുടർന്ന് ഐറിഷ് റെയിൽ അധികൃതർ എല്ലാ ട്രെയിനുകളും മുൻകരുതലിന്റെ ഭാഗമായിട്ട് ക്ളീൻ ചെയ്തു എന്നും അധികൃതർ അറിയിച്ചു.

ബെൽഫാസ്റ്റ് റോയൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കൊറോണ വൈറസ് ബാധിതയായ വനിതയെ തുടർ ചികിത്സയ്ക്ക് വേണ്ടി വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോൾ.

Share this news

Leave a Reply

%d bloggers like this: