സ്കൂളുകളിൽ പഠനത്തിന് iPad,  പക്ഷെ കുട്ടികൾ ഗെയിം കളിയും ഷോപ്പിങ്ങും

കുട്ടികൾ ഐപാഡുകൾ ഉപയോഗിക്കുന്നത് പഠനത്തെക്കാലേറെ മറ്റുള്ള ആവശ്യങ്ങൾക്കെന്ന് റിപ്പോർട്ട്‌. ഗെയിമിംഗ്, ഷോപ്പിംഗ്, സോഷ്യൽ മീഡിയ എന്നിവയ്ക്കായാണ് കുട്ടികൾ കൂടുതലും ഐപാഡുകൾ ഉപയോഗിക്കുന്നതെന്ന് സ്കൂളുകളിൽ ഐപാഡുകൾ  ഉപയോഗിക്കുന്നതിനെക്കുറിച്ച്,  കോ-മീത്തിലെ ഒരു സ്കൂളിൽ Ratoath കോളേജ് നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു.

അടുത്തിടെ ഐപാഡുകൾ മാത്രം ഉപയോഗിച്ചുള്ള പഠനരീതി ഉപേക്ഷിക്കാനും ബുക്കുകളുടെ ഉപയോഗം പുനസ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.

ക്ലാസ്സുകളിലെ ഐപാഡ് ഉപയോഗം നിരീക്ഷിക്കുന്നത് വെല്ലുവിളിയാണെന്ന് അധ്യാപകരും പറയുന്നു. വിദ്യാഭ്യാസാധിഷ്ഠിത പ്രവർത്തനങ്ങളിൽ നിന്നുമാറി ഗെയിമിംഗ്, ഷോപ്പിംഗ്, സോഷ്യൽ മീഡിയ തുടങ്ങിയ നിരവധി വിനോദ പ്രവർത്തനങ്ങളിലേക്ക് ഐപാഡിന്റെ ഉപയോഗം മാറുന്നത് ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ അമിതമായ ഐപാഡ് ഉപയോഗത്തിൽ രക്ഷകർത്താക്കൾ വ്യാകുലരാണെന്നും പഠന റിപ്പോർട്ട്‌ പറയുന്നു.

എന്നാൽ അധ്യാപകർ ഉന്നയിച്ച ഒരു പ്രധാന പ്രശ്നം ക്ലാസ് സമയങ്ങളിൽ മാതാപിതാക്കൾ കുട്ടികൾക്ക് സന്ദേശമയയ്ക്കുന്നുണ്ടെന്നും, ഇത് വിദ്യാർത്ഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നതിന് ഒരു പ്രധാന കാരണമായി മാറുന്നുണ്ട്.

ഓൺലൈൻ സർവേയിൽ വിദ്യാർത്ഥികൾ ചെലവഴിച്ച ഹ്രസ്വ സമയം “ഐപാഡ് നൽകുന്ന ശ്രദ്ധ വ്യതിചലിക്കുന്നതിന്റെ സൂചനയാണെന്ന്” റിപ്പോർട്ടിന്റെ രചയിതാക്കൾ ശ്രദ്ധിക്കുന്നു.

സർവേ പൂർത്തിയാക്കാൻ സാധാരണയായി 15 മിനിറ്റ് എടുക്കുമെങ്കിലും, നിരവധി വിദ്യാർത്ഥികൾ 3-5 മിനിറ്റ് കൊണ്ട് സർവ്വേ പൂർത്തിയാക്കി. ഐപാഡിന്റെ ഉപയോഗം തങ്ങളുടെ കുട്ടികളുടെ പഠനത്തെ മെച്ചപ്പെടുത്തിയെന്നും ചില രക്ഷകർത്താക്കൾ പറഞ്ഞു.

ഡിജിറ്റൽ മേഖലയിലെയും ഇ-ബുക്കുകളിലേയും മോശം ആക്‌സസുകളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.

Share this news

Leave a Reply

%d bloggers like this: