കൊറോണമുൻകരുതൽ ; പ്രാര്‍ത്ഥനകള്‍ വീഡിയോ വഴിയാക്കി മാര്‍പാപ്പ

വത്തിക്കാൻ സിറ്റിയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഞായറാഴ്ച പ്രാർഥനയടക്കമുള്ള ചടങ്ങുകൾ വീഡിയോ വഴിയാക്കി ഫ്രാൻസിസ് മാർപ്പാപ്പ.

എല്ലാ ഞായറാഴ്ചയും സെന്റ്. പീറ്റേഴ്സ് സ്ക്വയറിന്റെ ജനാലയിൽ കൂടിയായിരുന്നു പോപ്പ് പ്രാർഥന നടത്തിയിരുന്നത്. എന്നാൽ വിശ്വാസികൾ സംഘടിക്കുന്നത് ഒഴിവാക്കാനായി എല്ലാ പൊതുപരിപാടികളും മാർപ്പാപ്പ ഒഴിവാക്കി.
കൊറോണയുടെ പശ്ചാത്തലത്തിൽ ലെന്റ് റിട്രീറ്റ് ഉൾപ്പെടെയുള്ള പ്രാർഥനകളും വിശുദ്ധകർമങ്ങളും വീഡിയോ ആയി ചിത്രീകരിക്കും. പ്രാർഥനകൾ വത്തിക്കാൻ സ്ക്വയറിലടക്കം വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. മാർച്ച് 15 വരെ നിത്യകുർബാനകളും ഒഴിവാക്കിയിട്ടുണ്ട്.
നേരത്തേ മാർപാപ്പയ്ക്ക് ജലദോഷം ബാധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ കൊറോണ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.

Share this news

Leave a Reply

%d bloggers like this: