അയർലണ്ടിലെ നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ് നിരോധനം സർക്കാർ നീക്കി;സ്വാഗതം ചെയ്ത് ഐ എൻ എം ഒ

അയര്‍ലണ്ടിലെ എച് എസ് ഇ ആശുപത്രിയിലേക്ക് ഏർപ്പെടുത്തിയിരുന്ന നഴ്‌സുമാരുടെ റിക്രൂട്ട് നിരോധനം സര്‍ക്കാര്‍ നീക്കി.നിരോധനം നീക്കിയത് നിരവധി നഴ്‌സുമാർക്ക് ആശ്വാസം ആയി. ഒരു വര്‍ഷമായി നിയമന നിരോധനം നില നിന്നിരുന്നു.
നിരോധനം നീക്കിയത് കേരളത്തിൽ നിന്ന് ഉൾപ്പെടെ അയർലണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും അയർലണ്ടിൽ നഴ്‌സിംഗ് ഹോമിൽ നിന്ന് എച് എസ് ഇ ആശുപത്രിയിലേക്ക് ജോലി മാറ്റം ആഗ്രഹിക്കുന്ന നിരവധി പേർക്കും ഗുണമാകും. ആശുപത്രിയിൽ രൂക്ഷമായിരുന്ന ഷോർട് സ്റ്റാഫ് പ്രശ്നത്തിനും ഇതോടെ പരിഹാരം ആകും.
നിരോധനം നീക്കിയ തീരുമാനം സ്വാഗതഹാര്‍ഹമാണെന്ന് ഐഎന്‍എംഒ  ജനറല്‍ സെക്രട്ടറി ഫില്‍ നിഹൈ പ്രതികരിച്ചു.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രികളും കമ്മ്യൂണിറ്റി കെയര്‍ സെന്ററുകളും കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഫ്രണ്ട് ലൈന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ആവശ്യമാണെന്നും ഐഎന്‍ എം ഓ ജനറല്‍ സെക്രട്ടറി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: