ടോക്യോ ഒളിമ്പിക്‌സിന്റെ ഭാവി ലോകാരോഗ്യ സംഘടനയ്‌ക്ക്‌

ടോക്യോ
ഒളിമ്പിക്‌സ്‌ നീട്ടണോ റദ്ദാക്കണോയെന്ന തീരുമാനം ലോകാരോഗ്യ സംഘടനയുടെ (-ഡബ്ല്യുഎച്ച്‌ഒ) നിർദേശമനുസരിച്ചാകുമെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി തലവൻ തോമസ്‌ ബാക്‌ പറഞ്ഞു.

ഇപ്പോൾ ഗെയിംസിനുള്ള ഒരുക്കത്തിന്‌ ഒരു കുറവുമില്ല. 
യോഗ്യതാ മത്സരങ്ങൾ നടത്താനാകാത്തത്‌ ഗൗരവമുള്ള പ്രശ്‌നമാണ്‌. എല്ലാ സാഹചര്യവും വിലയിരുത്തിയാകും തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു.

അതിനിടെ ഒളിമ്പിക്‌സ്‌ ഒരു വർഷത്തേക്ക്‌ നീട്ടണമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ആവശ്യപ്പെട്ടു. അടച്ചിട്ട സ്‌റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിനേക്കാൾ നല്ലത്‌ മാറ്റിവയ്‌ക്കുന്നതാണ്‌. എന്നാൽ, മാറ്റിവയ്‌ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ പോലുമാകില്ലെന്ന്‌ ജാപ്പനീസ്‌ സംഘാടകസമിതി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: