കൊറോണ വൈറസ് വ്യാപനം: അയർലണ്ടിൽ ഇന്ധനവില കുത്തനെ താഴ്ന്നു

അയർലണ്ടിൽ ഇന്ധനവിലയിൽ വൻകുറവ് സംഭവിച്ചതായി റിപ്പോർട്ട്‌. കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് അസംസ്കൃത എണ്ണയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവ് ഉണ്ടായതാണ് വില കുറവിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരു ലിറ്റർ പെട്രോളിന്റെ ഇപ്പോഴത്തെ ശരാശരി വില126.5c ആണ്. കഴിഞ്ഞ മാസത്തെ ശരാശരി വില 141.9c ആയിരുന്നു. 15 ശതമാനത്തിലധികം കുറവാണ് പെട്രോൾ വിലയിൽ ഉണ്ടായത്. 2016 ഏപ്രിലിനു ശേഷം പെട്രോളിനു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഒരു ലിറ്റർ ഡീസലിന്റെ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 16% കുറഞ്ഞ് 116.9c ആയി. 2016 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കോവിഡ് -19 പകർച്ചവ്യാധി കാരണം പല രാജ്യങ്ങളിലും ഇന്ധനങ്ങളുടെ ആവശ്യം കുറഞ്ഞതാണ് ക്രൂഡ് ഓയിലിന്റെ വിലയിൽ ഗണ്യമായ കുറവുണ്ടാക്കിയത്.
ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില ജനുവരി പകുതിയോടെ 65 ഡോളറായി (60 യൂറോ) കുറഞ്ഞു. ഈ മാസത്തിൽ ക്രൂഡ് ഓയിൽ വില 20 ഡോളറായി (20യൂറോ) കുത്തനെ താഴ്ന്നു.
വാഹനഉടമകൾക്ക് സ്വാഗതാർഹമാണിതെന്നും, കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന ജനങ്ങൾക്ക് ഇത് സഹായകമാകുമെന്നും AA-യുടെ ഉപഭോക്തൃകാര്യ ഡയറക്ടർ Conor Faughnan പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: