കൊറോണ വൈറസ്: സ്വകാര്യ ആശുപത്രികൾ ഇനി സർക്കാർ ആശുപത്രികളായി പ്രവർത്തിക്കും . അയർലണ്ടിലെ ആരോഗ്യവകുപ്പിനെ ദേശീയവത്ക്കരിച്ചോ?

ഇന്ന് പ്രധാനമന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിൽ ഏറ്റവും പ്രസക്തമായതു സ്വകാര്യ ആശുപത്രിയെ ഇനി സർക്കാർ ആശുപത്രിയായി കാണാക്കാകും. ഏകദേശം 2000 ബെഡും ,9 ലബോറട്ടറികളും , ആയിരത്തിൽ പരം സ്റ്റാഫുകളെയും ഇതിനോടകം സന്നദ്ധരാക്കിയിട്ടുണ്ട് ഈ സമയത്തു ഐറിഷ് സർക്കാർ തന്നെയാകും പ്രൈവറ്റ് ആശുപത്രിയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സ്വകാര്യ ആശുപത്രികൾ ലാഭം നോക്കാതെ എടുത്ത തീരുമാനമാണിത് .സ്വകാര്യ ആശുപത്രിയിലെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കൊറോണ വൈറസ് വ്യാപനം തടുക്കാൻ മഹത്തായ ഒരു തീരുമാനമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഒരു തരത്തിൽ അയർലണ്ടിലെ ആരോഗ്യ വകുപ്പിനെ തത്കാലത്തേക്ക് ദേശീയവത്കരിച്ചു എന്ന് പറയാം .ഇന്ന് 204 ആളുകൾക്ക് കൂടെ കൊറോണ വൈറസ് സ്ഥിരീകരിച്ചു മൊത്തത്തിൽ 1329 കേസുകൾ. സ്വകാര്യ ആശുപത്രികളുടെ കൂടെ സഹായത്തോടെ കൊറോണ വൈറസ് പരിശോധനയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പു വരും ദിവസങ്ങളിൽ കുറഞ്ഞേക്കാം.

Share this news

Leave a Reply

%d bloggers like this: