കൊറോണ വൈറസ്: പബ്ലിക് ഫിനാൻസിൽ 22 ബില്യൺ യൂറോയുടെ സാമ്പത്തിക തകർച്ച ഉണ്ടായേക്കുമെന്ന് സെൻട്രൽ ബാങ്ക്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി അയർലണ്ടിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഫലമായി സാമ്പത്തിക തകർച്ച ഉണ്ടാകുമെന്ന് സെൻട്രൽ ബാങ്ക്. പബ്ലിക് ഫിനാൻസ്  22 ബില്യൺ യൂറോയുടെ സാമ്പത്തിക തകർച്ച നേരിടുമെന്നും അരമില്യൺ  ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

നികുതി വരുമാനം കുറഞ്ഞതും ക്ഷേമ പദ്ധതികൾക്കുള്ള ചെലവ് വർദ്ധിച്ചതും സർക്കാർ ഖജനാവിൽ ഉണ്ടായിരുന്ന 2.2 ബില്യൺ യൂറോയുടെ മിച്ചവരുമാനം ചെലവാകുകയും ചെയ്തതു മൂലം 19.6 ബില്യൺ യൂറോയുടെ ധനകമ്മിയിലേക്ക് പബ്ലിക് ഫിനാൻസ് കൂപ്പുകുത്തുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 8.3 % ആയി ചുരുങ്ങുന്നതിന്നും 500,000-ഓളം പേർക്ക്  തൊഴിൽ നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും. വൈറസ്‌ വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നാൽ സമ്പത്തികസ്ഥിതി ഇതിലും മോശമാകുമെന്നും അവർ പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ വേതനം, സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം മാർച്ചിൽ  മൂന്നിരട്ടിയായി വർദ്ധിച്ചുവെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. ഇതിനു  തൊട്ടുപിന്നാലെയാണ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്.
513,350 പേരാണ് രാജ്യത്താകമാനം തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചിട്ടുള്ളത്.
2020-ലെ ആദ്യ മൂന്നുമാസങ്ങളിലെ  നികുതി വരുമാനം പ്രതീക്ഷിതവരുമാനത്തേക്കാൾ 800 മില്യൺയൂറോ കുറവാണെന്ന് ധനകാര്യ വകുപ്പ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടുകൾ കാണിക്കുന്നു
തൊഴിലില്ലായ്മ വർധിക്കുന്നത് വരുന്ന മാസങ്ങളിൽ നികുതി വരുമാനം കുറയുന്നതിന് കാരണമാകുമെന്ന് ധനകാര്യ വകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോവാർവാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: