കൊറോണ വൈറസ്‌ വ്യാപനം: അയർലണ്ടിലെ തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷകളിൽ വൻ വർധനവ്

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗൺ നടപടികളുടെ ഫലമായി തൊഴിൽ നഷ്ടമായവർക്ക്‌ നൽകുന്ന പ്രതിവാര തൊഴിലില്ലായ്‌മ വേതനത്തിനുള്ള അപേക്ഷകരുടെ എണ്ണം വർധിച്ചു. 330,550 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ അപേക്ഷിച്ചത്.

513,350 പേരാണ് പ്രതിവാര തൊഴിലില്ലായ്‌മ വേതനത്തിനായി ഈ ഘട്ടത്തിൽ ആകെ അപേക്ഷിച്ചിട്ടുള്ളത്.
2012-ൽ മറ്റൊരു പ്രതിസന്ധി ഘട്ടത്തിൽ ഏകദേശം 460,000 പേർ തൊഴിലില്ലായ്‌മ വേതനത്തിനായി അപേക്ഷിച്ചിരുന്നു.

നിയന്ത്രണങ്ങൾ മാറിയാൽ തൊഴിലാളികൾക്ക് തിരികെ ജോലിയിൽ പ്രവേശിക്കാം. കഴിഞ്ഞ മാസം കോവിഡ് -19 പാൻഡെമിക് തൊഴിലില്ലായ്മ വേതനം 283,037 പേർക്ക് ലഭിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്(CSO) അറിയിച്ചു
താൽക്കാലിക കോവിഡ്-19 വേതന സബ്സിഡി പദ്ധതിയിലൂടെ 25,104 പേർക്ക് പ്രയോജനം ലഭിച്ചതായും അറിയിച്ചു.

അയർലണ്ടിന്റെ തൊഴിൽ മേഖലയെയും കൊറോണ വൈറസ് വ്യാപനം സാരമായി ബാധിച്ചു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഫെബ്രുവരിയിൽ 4.8% ആയിരുന്നു. മാർച്ചിൽ ഇത് 17% ആയി ഉയർന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു

Share this news

Leave a Reply

%d bloggers like this: