ചന്ദ്രൻ ഭൂമിയോട് അടുക്കുന്നു: അയർലണ്ടിൽ ദൃശ്യവിസ്മയമായി സൂപ്പർമൂൺ

ചന്ദ്രൻ ഭൂമിയ്ക്ക് ഏറ്റവും അടുത്ത് എത്തിയതിനാൽ ഈ ആഴ്ച അയർലണ്ടിൽ സൂപ്പർമൂൺ ദൃശ്യമാകും. ബുധനാഴ്ച പുലർച്ചെ 3.35 ന് പൂർണ്ണചന്ദ്രനെ കാണാൻ സാധിച്ചുവെന്നും വരും ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും ഇത് ദൃശ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുന്നതിനാലാണ് സൂപ്പർമൂൺ ദൃശ്യമാകുന്നത്. ചൊവ്വാഴ്ച രാത്രി 8.30 മുതൽ ആകാശത്ത് സൂപ്പർമൂൺ ദൃശ്യമായിരുന്നു. ബുധനാഴ്ച രാവിലെ ഭൂമിയിൽ നിന്നുള്ള ചന്ദ്രന്റെ അകലം 356,000 കിലോമീറ്റർ മാത്രമായിരുന്നു.
അതിനാൽ സൂപ്പർമൂൺ സാധാരണ ദൃശ്യമാകുന്നതിനേക്കാൾ 12-14 % വരെ വലിപ്പക്കൂടുതലൽ ദൃശ്യമാകും.

Share this news

Leave a Reply

%d bloggers like this: