കോവിഡ് -19 വ്യാപനം: ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി മതനേതാക്കളുമായി ചർച്ച നടത്തും

കോവിഡ് -19 വ്യാപനഘട്ടത്തിൽ ശവസംസ്കാര ചടങ്ങുകൾ നടത്തുന്നത്തിനുള്ള രീതികളും മാർഗനിർദ്ദേശങ്ങളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ലിയോ വരദ്കർ വിവിധ മതങ്ങളിൽ നിന്നുള്ള മതനേതാക്കളുമായി ചർച്ചകൾ നടത്തും. കോൺഫറൻസ് കോളിലൂടെ ആകും ചർച്ചകൾ നടത്തുക.

ശവസംസ്‌കാരം, രോഗം ബാധിച്ചുണ്ടാകുന്ന മരണങ്ങൾ തുടങ്ങി  സാമൂഹികമായ ഒട്ടേറെ കാര്യങ്ങൾ ചർച്ചയിൽ ഉൾക്കൊള്ളിക്കുമെന്നും സർക്കാർ അറിയിച്ചു. വൈറസ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ ശവസംസ്കാര ചടങ്ങുകളിൽ  പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ എങ്ങനെ പാലിക്കാമെന്നും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും കുടുംബങ്ങളിൽഇത് ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്യും.

സാമൂഹിക അകലം പാലിച്ച്   കുടുംബാംഗങ്ങൾക്ക് ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാമെന്നും  പത്തിലധികം പേർ പങ്കെടുക്കുവാൻ പാടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: