ഹാർഡ്‌വെയർ അവശ്യവസ്തുവായി പരിഗണിക്കും: അയർലണ്ടിലെ ഷോപ്പുകൾ തുറക്കാമെന്ന് സർക്കാർ

കോവിഡ് -19 വ്യാപനഘട്ടത്തിലും ഹാർഡ്‌വെയർ സ്റ്റോറുകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. ഹാർഡ്‌വെയർ വ്യാപാര ഷോപ്പുകൾ അവശ്യവസ്തുവായി കണക്കാക്കിയതായി ഡിപ്പാർട്മെന്റ് ഓഫ് ബിസിനസ്, എന്റർപ്രൈസ് ആൻഡ് ഇന്നൊവേഷൻ (DBEI) വക്താവ് അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്നും അവർ പറഞ്ഞു.

ഏപ്രിൽ 7 ന് കോവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട അവശ്യ റീട്ടയിൽ സ്റ്റോറുകളുടെ പട്ടികയിൽ ഹാർഡ്‌വെയർ സ്റ്റോറുകളും ഉൾപ്പെടുത്തിയിരുന്നു.
വീട്, ബിസിനസ്സ്, ശുചിത്വം, കൃഷി, നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുക്കളെ ആവശ്യവസ്തുവായി കണക്കാക്കാമെന്നും ആയതിനാൽ പകർച്ചവ്യാധി സമയത്തും ഇവ തുറന്നു പ്രവർത്തിക്കാമെന്നും പാൻഡെമിക് നിയമഭേദഗതിയിൽ പറയുന്നു.

അടിയന്തര കോൾ ഔട്ട് / ഡെലിവറി സേവനങ്ങൾ മാത്രമേ ഹാർഡ്‌വെയർ സ്റ്റോറുകൾ നൽകാൻ പാടുള്ളൂവെന്ന് മാർച്ച് 27-ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച നടപ്പിലാക്കിയ നിയമഭേദഗതി മൂലം ഈ നിയമം അസാധുവായി.
ഹാർഡ്‌വെയർ, ഗാർഡനിംഗ് സ്റ്റോറുകൾ അവശ്യവസ്തുക്കളായി പരിഗണിക്കുന്നില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ കഴിഞ്ഞ പറഞ്ഞിരുന്നു. ഇത് വ്യാപാരികളിൽ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു.

എന്നാൽ ഹാർഡ്‌വെയർ സ്റ്റോറുകൾ അവശ്യവസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താമെന്ന DEBI ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെത്തുടർന്ന് ഹാർഡ്‌വെയർ സ്റ്റോറുകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. തുറന്നു പ്രവർത്തിക്കുന്ന സ്റ്റോറുകൾ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബിസിനസ്സ് ഉടമകൾ, ജീവനക്കാർ, ഉപഭോക്താക്കൾ തുടങ്ങി ഷോപ്പുകളിൽ എത്തുന്ന എല്ലാവരും തമ്മിൽ മതിയായ അകലം പാലിക്കണമെന്നും DEBI വക്താവ് അറിയിച്ചു. ഷോപ്പിലെത്തുന്നവർ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുണ്ടെന്ന് സ്റ്റോറുടമകൾ ഉറപ്പുവരുത്തണമെന്നും ക്യു പാലിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ ഉപഭോക്താക്കൾക്ക് ഷോപ്പിൽ പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: