കോവിഡ്-19: സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അലംഭാവം

കൊറോണ വൈറസ്‌ വ്യാപനത്തെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾ വേണ്ടത്ര പാലിക്കുന്നില്ലെന്ന് റിപ്പോർട്ട്‌. കഴിഞ്ഞ ആഴ്ചയെക്കാൾ കൂടുതൽ ആളുകൾ ഈ ആഴ്ചയിൽ യാത്രകൾ നടത്തിയതായി ഡബ്ലിൻ ബസ്സ് സർക്കാരിന് റിപ്പോർട്ട്‌ നൽകി .

പൊതുജനങ്ങളുടെ യാത്രകളിൽ ഉണ്ടായ വർധനവ് ആശങ്ക ജനകമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ അലംഭാവം കാണിക്കുന്നുവെന്നും, ഇത് സർക്കാരിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ലിസ് കാനവൻ പറഞ്ഞു.

യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായ സാഹചര്യത്തിൽ ദേശീയ ഗതാഗത അതോറിറ്റിയുമായും, ഗാർഡയുമായും ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ചെക്ക്‌പോസ്റ്റുകളിൽ ഗാർഡ പരിശോധന നടത്തുമെന്നും ജനങ്ങളെ വീടുകളിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഏർപ്പെടിത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത് തുടരുമെന്നും കാനവൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: