സഖ്യ സർക്കാർ രൂപീകരണം: ഫിന ഗെയ്ൽ, ഫിന ഫെയ്ൽ എന്നിവരുമായി ഗ്രീൻ പാർട്ടി ചർച്ച നടത്തും

സഖ്യ സർക്കാർ രൂപീകരിക്കുന്നതിനായി ഫിന ഫെയ്ൽ, ഫിന ഗെയ്ൽ എന്നിവരുമായി ചർച്ച നടത്തുമെന്ന് ഗ്രീൻ പാർട്ടി സ്ഥിരീകരിച്ചു.

ഫെബ്രുവരിയിൽ നടന്ന ഇലക്ഷനിൽ 12 സീറ്റുകൾ നേടിയ ഗ്രീൻ പാർട്ടി – അടുത്ത സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് TD-കളുമായി ചർച്ച നടത്തിയിരുന്നു. കോവിഡ് -19 വ്യാപനം മൂലം പ്രതിസന്ധി രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ സർക്കാർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണെന്നും പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. വരും ദിവസങ്ങളിൽ വിവിധ പാർട്ടികളുമായി ക്രിയാത്മക ചർച്ചകൾ നടത്താൻ തങ്ങളുടെ പാർട്ടി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുക, ബിസിനസുകൾ വീണ്ടും തുറക്കുക, നിക്ഷേപം നടത്തുക, ആരോഗ്യ പ്രവർത്തനങ്ങൾ, ഭവന സംവിധാനം, ശിശു സംരക്ഷണം, കാലാവസ്ഥാ പ്രവർത്തനം, സമതുലിതമായ പ്രാദേശിക വികസനം, ഗ്രാമീണ മേഖലകളെ തൊഴിൽ സജ്ജമാക്കുക തുടങ്ങി അയർലൻഡ് നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെ നേരിടാൻ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സഖ്യസർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതി മൂന്ന് പാർട്ടികൾക്കും അംഗീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും ഫിന ഫെയ്ൽ നേതാവ് മൈക്കൽ മാർട്ടിൻ പറഞ്ഞു.

ഫിന ഗെയിലുമായും ഗ്രീൻ പാർട്ടിയുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും കോവിഡ് -19 ന് ശേഷം രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഫിന ഫെയ്ൽ – 37 , ഫിന ഗെയ്ൽ – 35, ഗ്രീൻസ് – 12 എന്നിങ്ങനെയാണ് ഫെബ്രുവരിയിൽ നടന്ന ഇലക്ഷനിൽ പാർട്ടികളുടെ സീറ്റ്‌നില. 3 പാർട്ടികളും രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വളർച്ചക്കു വേണ്ടി യോജിച്ചു പ്രവർത്തിക്കുമെന്നും ജൂൺ മാസത്തോടെ സഖ്യസർക്കാർ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വരദ്കർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: