ലീവിംഗ് സെർട്ട് ഗ്രേഡിംഗ്: അധ്യാപകരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രക്ഷകർത്താക്കൾക്കെതിരെ  നടപടി സ്വീകരിക്കണമെന്ന് ടീച്ചേഴ്സ് യൂണിയൻ

ലീവിംഗ് സെർട്ട് എക്സാം ഗ്രേഡിംഗുമായി ബന്ധപ്പെട്ട് അധ്യാപകരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രക്ഷകർത്താക്കൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഹെഡ് ഓഫ് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് (TUI) ജനറൽ സെക്രട്ടറി ജോൺ മക്ഗഹാൻ പറഞ്ഞു.

വേനൽക്കാല പരീക്ഷകൾ  റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലുള്ള സ്വാധീനിക്കൽ പ്രവർത്തികൾ നടക്കുന്നത്.  
ഓരോ വിഷയത്തിലും വിദ്യാർത്ഥികളുടെ അവസാന ഗ്രേഡ് അവരുടെ അദ്ധ്യാപകൻ, മറ്റ് അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽ, വിദ്യാഭ്യാസ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന നാല് ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെയാണ് നൽകുന്നത്.

അവസാന ഗ്രേഡ് നൽകുന്നത് ഒരു അധ്യാപകന്റെ മാത്രം തീരുമാനമല്ലെങ്കിലും കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് ലഭിക്കുന്നതിനായി  രക്ഷകർത്താക്കൾ അധ്യാപകരെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഒരു വിദ്യാർത്ഥിക്കു വേണ്ടിയും  മാതാപിതാക്കളോ മറ്റാരെങ്കിലുമോ അധ്യാപകരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും  രാഷ്ട്രീയപ്രവർത്തകരും ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നും മക്ഗാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: