കോവിഡ് -19: സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കുന്നതിന് 300 മില്യൺ യൂറോ ചിലവ് വരുമെന്ന് HSE

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കുന്നതിന് ഏകദേശം 300 മില്യൺ യൂറോയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി Dáil കോവിഡ് -19 കമ്മിറ്റിയെ HSE അറിയിച്ചു.

പകർച്ചവ്യാധിയുടെ ഘട്ടത്തിൽ 19 സ്വകാര്യ ആശുപത്രികൾ കരാറടിസ്ഥാനത്തിൽ സർക്കാർ വാടകയ്ക്ക് എടുത്തിരുന്നു. ഇതിന് പ്രതിമാസം 115 മില്യൺ യൂറോയുടെ  ചിലവ് പ്രതീക്ഷിക്കുന്നു. ഈ കരാർ ജൂൺ അവസാനത്തോടെ അവസാനിപ്പിക്കാൻ കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

ഈ കരാറിന് ചിലവാക്കിയ പണം മൂല്യവത്തായി ഉപയോഗിക്കാൻ സാധിച്ചില്ലെന്ന് ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് അസോസിയേഷൻ പ്രസ്തുത കമ്മിറ്റിയെ അറിയിച്ചു. ഈ പ്രസ്താവനയോട് പൂർണ്ണമായും  യോജിക്കുന്നതായി സിൻ‌ ഫെയ്‌ൻ പാർട്ടി നേതാവ് ഡേവിഡ് കുള്ളിനെയ്ൻ പറഞ്ഞു. ആശുപത്രികളുടെ ശേഷിയുടെ പകുതിയിൽ താഴെ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും അവർ പറഞ്ഞു.

മറ്റ് രോഗങ്ങൾക്ക് അടിയന്തിര പരിചരണം നൽകുന്നത് സ്വകാര്യ ആശുപത്രി കരാറുകളിൽ  നിരോധിച്ചിരിക്കുകയാണ്. അടിയന്തിര പരിചരണം ആവശ്യമുള്ള  രോഗികളെ കാലതാമസമില്ലാതെ ചികിത്സിച്ചില്ലെങ്കിൽ രോഗികളുടെ സ്ഥിതി വഷളാകുമെന്നും    അപകടസാധ്യത വർധിക്കുമെന്നും ഹെൽത്ത്‌ സെക്രട്ടറി ജനറൽ  Jim Breslin പറഞ്ഞു.

സുരക്ഷിതമായ ശാരീരിക അകലം പാലിക്കുന്നതിന് സർക്കാർ ആശുപത്രികളുടെ നിലവിലുള്ള ഇൻഫ്രാസ്ട്രക്ചർ അനുയോജ്യമല്ലെന്ന് അക്യൂട്ട് ഓപ്പറേഷൻ നാഷണൽ ഡയറക്ടർ ലിയാം വുഡ്സ് ഡൈൽ ചേംബറിൽ നടന്ന കമ്മിറ്റിയിൽ അറിയിച്ചു.
ശാരീരിക അകലം 2 മീറ്ററിൽ നിന്ന് 1 മീറ്ററാക്കി കുറയ്ക്കുന്നതിനായുള്ള സമ്മർദ്ദം ശക്തമാകുകയാണ്.

Share this news

Leave a Reply

%d bloggers like this: