ലോക റാങ്കിംഗിൽ മുന്നിലെത്തി അയർലണ്ടിലെ സർവകലാശാലകൾ

അയർലണ്ടിലെ മികച്ച ആറ് സർവകലാശാലകളിൽ അഞ്ചെണ്ണം ആഗോള റാങ്കിംഗിൽ ഉന്നതസ്ഥാനം നേടി. ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ആദ്യ 100 സ്ഥാനങ്ങളിൽ എത്തി.

അക്കാദമിക തലത്തിലെ മെച്ചപ്പെട്ട പ്രകടനം, ഫാക്കൽറ്റി അംഗങ്ങളുടെ നിലവാരം, അധ്യാപക-വിദ്യാർത്ഥി അനുപാതം തുടങ്ങി നിരവധി ഘടകങ്ങൾ ആഗോള സർവകലാശാല റാങ്കിംങ്ങിൽ പരിശോധിക്കുമെന്ന് QS (Quacquarelli Symonds) അറിയിച്ചു.

അയർലണ്ടിലെ സർവ്വകലാശാലകളിൽ ട്രിനിറ്റി യൂണിവേഴ്സിറ്റിയാണ് ഏറ്റവും ഉയർന്ന റാങ്ക് നേടിയത്. 101-ാം സ്ഥാനമാണ് ട്രിനിറ്റി യൂണിവേഴ്സിറ്റിക്ക് ലഭിച്ചത്. കഴിഞ്ഞ വർഷമിത് 108 ആയിരുന്നു. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിന് 177-ാം സ്ഥാനവും NUI ഗാൽവേ യൂണിവേഴ്സിറ്റിക്ക് 238-ാം സ്ഥാനവും യൂണിവേഴ്സിറ്റി കോളേജ് കോർക്കിന് 286-ാം സ്ഥാനവും ലഭിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിന് 520-ൽ താഴെയും മെയ്‌നൂത്ത് യൂണിവേഴ്സിറ്റി 750-ൽ താഴെയും, ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഡബ്ലിൻ 1000-ൽ താഴെയും സ്ഥാനം തേടി.

ഐറിഷ് സർവ്വകലാശാലകളിലെ ഇന്റർനാഷണൽ ഫാക്കൽറ്റികളുടെ എണ്ണം ലോക റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് സഹായകമായി.

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളും മറ്റു തടസ്സങ്ങളും കാരണം വിദ്യാഭ്യാസ മേഖല വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. പരിമിതമായ ഫണ്ടുകൾ മാത്രമേ ഇപ്പോൾ ലഭ്യമാകുന്നുള്ളുവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: