ടിക്കറ്റ് റീഫണ്ടിങ്ങും അഭിപ്രായ സ്വാതന്ത്ര്യവും -(അശ്വതി പ്ലാക്കൽ)

ടിക്കറ്റ് റീഫണ്ട് ഒരു സാമ്പത്തിക പ്രശ്നം മാത്രമാണ്. എന്നാൽ വീട്ടിലിരിക്കുന്ന സ്ത്രീകളെ അതിൽ അഭിപ്രായം പറയുന്ന സ്ത്രീകളെയും മോശമാക്കി ഒരു കൂട്ടം മനുഷ്യർ സുഖം തേടുമ്പോഴാണ് അതൊരു സാമൂഹിക വിപത്തായി മാറുന്നത്. അങ്ങ് ദൂരെ ഓസ്‌ട്രേലിയയിൽ ഇരുന്നും ഇന്ത്യയിലിരുന്നും പടച്ചു വിടുന്ന കേൾക്കാനറയ്ക്കുന്ന ഭാഷ പ്രയോഗങ്ങളുടെ ബാക്കിപത്രമാണ് ഈ കുറിപ്പ്. വ്യക്തതയുള്ള സാമൂഹിക ചുറ്റുപാടുകളാണ് ഒരു മനുഷ്യനെ രാഷ്ട്രീയ പ്രബുദ്ധതായുള്ളവനുമാക്കുന്നത് അതിൽ ആർക്ക് ആരെയാണ് തോൽപ്പിക്കാനാവുന്നത്.

           നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ ഒരു പ്രശ്നം ഉണ്ടാകുന്നു നമ്മൾ ഉൾപ്പെടുന്ന ഒരു സമൂഹം എന്ന നിലയ്ക്ക് ന്യായമായും അതിൽ അഭിപ്രായം നടത്താനുള്ള അവകാശം വ്യക്തിപരമാണ്. പക്ഷേ എന്തോ അഭിപ്രായപ്രകടനം നടത്തുന്നത് സ്ത്രീയാണെങ്കിൽ കഥ മാറും. പ്രത്യേകിച്ച് നമ്മളുടെ അഭിപ്രായം വ്യത്യാസം ആണെങ്കിൽ പിന്നെ പറയാനുമില്ല.

     സ്ത്രീകളുടെ സ്വാതന്ത്ര്യം പുരുഷൻ നിശ്ചയിക്കുന്ന കീഴ് വഴക്കങ്ങൾ കണ്ടു മാത്രം ശീലിച്ചു അതിന്റെ കൂറ്റൻ മാറാപ്പും തലയിലേറ്റി 16 മണിക്കൂർ വിമാനയാത്രയും കഴിഞ്ഞു നൊസ്റ്റാൾജിയയുടെ  ഭാണ്ഡകെട്ടിൽ  കുടിയുറങ്ങുന്ന മലയാളികൾ കുറെയെങ്കിലും മാറുന്നത് തന്റെ മക്കൾ തന്നോളമെത്തുമ്പോഴാകും.

        വാക്കുകൾ കൊണ്ടു ഒരു സ്ത്രീയെ റേപ് ചെയ്യുന്ന മലയാളി സമൂഹം നമുക്ക് പുതുതല്ല.പക്ഷേ അയർലണ്ടിൽ ചെറുതായി ആശ്ചര്യപ്പെടുത്താറുണ്ട്. പ്രബുദ്ധരെന്നു സ്വയം വിശ്വസിപ്പിക്കുന്ന ആളുകൾ അതിനു കൊടുക്കുന്ന മൗനാനുവാദം പേടിപ്പിക്കുന്നതാണ്.

            സ്ത്രീയെ വെറും sexual സിംബൽ ആയി കാണുക കാണുമ്പോൾ നിരുപദ്രവകരമായി തോന്നുകയും എന്നാൽ അശ്ലീലവും മ്ലേച്ഛതയും കൂട്ടിക്കലർത്തി തന്നോളമുള്ള സുഹൃത്തുക്കളുടെ വെടിവട്ടങ്ങളിലേക്കു അവയെ വലിച്ചിഴച്ചു ഒരു സ്വയംഭോഗസുഖം തേടുന്ന ഷണ്ഡന്മാർ ഓരോരോ  കാലഘട്ടത്തിന്റെയും പുഴുക്കുത്താണ്.

             പല കുലസ്ത്രീകളും മോശമല്ല. സ്വന്തമായി അധ്വാനിച്ചു സമ്പാദിക്കുന്ന അവസാന തുട്ടും ഭർത്താവിന്റെ പോക്കറ്റിലേയ്ക്ക് വലിച്ചെറിഞ്ഞു കൊടുത്തു വീട്ടമ്മയെന്ന ലേബൽ മഹത്വവത്കരിച്ചു അഭിമാനത്തോടെ ജീവിച്ചു കൊതി തീർക്കാൻ ഇറങ്ങി പുറപ്പെടുന്നവരോട് നിങ്ങൾ അങ്ങിനെ തന്നെ ഇരിക്കുക പക്ഷേ അനവസരത്തിൽ ആഭാസന്മാർക്കുള്ള സോഫ്റ്റ്‌ മറുപടികൾ നിങ്ങളെ കൊണ്ടെത്തിക്കുന്ന ലോകം മോശമായിരിക്കും.

         അഭിപ്രായം വ്യക്തിപരമാകുന്നത് വ്യക്തിത്വം ഉള്ളപ്പോഴാണ് അതിനെ തമാശവൽക്കരിച്ചു സ്വന്തം വ്യക്തിത്വം കളയുന്നവരോട് സഹതാപം മാത്രം. ലോകം വളരെ വലുതാണ് ഒരു സ്ത്രീയും  ആരെയും തകർക്കാൻ ഇറങ്ങി പുറപ്പെടുന്നില്ല പക്ഷേ ഒന്നോർക്കുക ലോകവും കാലവും മാറിപ്പോയി.

            തരംതാണ രീതിയിലുള്ള കുറ്റപ്പെടുത്തലുകളിലൂടെ സമൂഹത്തിനു മുൻപിൽ നിങ്ങൾ തന്നെയാണ് വെളിവാക്കപ്പെടുന്നത്.

           മാന്യന്മാരാണെന്നു വിളിച്ചു പറയാൻ നിര്ബന്ധിക്കപ്പെടുന്ന സമൂഹത്തെക്കാൾ പരാജയപെട്ടവർ വേറെ കാണില്ല. ചെറിയൊരു സമൂഹത്തിൽ പര്സപരമുള്ള അസൂയ വ്യക്തിഹത്യ ഇവയൊക്കെ ആരെയാണ് സഹായിക്കുക .
വരും കാലങ്ങളിൽ ആരെന്നും എന്തെന്നും ആർക്കറിയാം.
അശ്വതി പ്ലാക്കൽ

ഈ വിഷയത്തിൽ വായനക്കാർക്കും അഭിപ്രായം രേഖപ്പെടുത്താം
ട്രാവൽ റീഫണ്ട് വിവാദം; നിങ്ങൾക്കും പ്രതികരിക്കാം
Share this news

Leave a Reply

%d bloggers like this: