Kildare, Laois, Offaly കൗണ്ടികൾക്കായി സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള കൗണ്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും. ഇതിനായുള്ള പ്രതേക സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു.

കിൽ‌ഡെയർ, ലാവോയിസ്, ഓഫാലി തുടങ്ങിയ കൗണ്ടികളിൽ കഴിഞ്ഞ ആഴ്ചയിലാണ് പ്രാദേശിക നിയന്ത്രണങ്ങൾ ആരംഭിച്ചത്. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കൗണ്ടികളിലെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ ബിസിനസുകൾക്കും ഇത് ഗുണകരമാകും. നിലവിലുള്ള ഗ്രാന്റുകൾ വർധിപ്പിക്കും. കൂടുതൽ ആളുകളിലേക്ക് ഈ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രമോഷണൽ കാമ്പെയ്ൻ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കും.

നിലവിലുള്ള വായ്പ, വൗച്ചർ സ്കീമുകൾക്കും ഈ കൗണ്ടികളിലെ ബിസിനസുകാർക്കും മുൻഗണന നൽകും.ബിസിനസുകാർക്ക് 20% ടോപ്പ്-അപ്പ് ലഭിക്കും. ഒരു തവണ ഗ്രാന്റ് ലഭിച്ചവർക്ക് വീണ്ടും അപേക്ഷിക്കാൻ സാധിക്കും. മൂന്ന് കൗണ്ടികളിലെയും ലോക്കൽ എന്റർപ്രൈസ് ഓഫീസുകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും

Share this news

Leave a Reply

%d bloggers like this: