ഡബ്ലിനിൽ കടൽകാക്കകൾ പെരുകുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു : ലോക്ക്ഡൗണിനെ പഴിച്ച് ജനങ്ങൾ

ഡബ്ലിനിലെ ഉൾനാടൻ പ്രദേശങ്ങൾ ഈ വേനൽക്കാലത്ത് പക്ഷികളുടെ വിഹാരകേന്ദ്രങ്ങളായി മാറുകയാണ്.
പ്രതേകിച്ചും കടൽകാക്കകളുടെ ഇടങ്ങളായി മാറുകയാണ്. കടൽകാക്കകളുടെ വർദ്ധനവ് പരിസരവാസികളെയാകെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്നാണ് സൂചന. പ്രദേശവാസികളിൽ നിന്നും പരാതികൾ ഉയരുന്നുമുണ്ട്.

ലോക്ക്ഡൗണിനു ശേഷമാണ് കടൽകാക്കകളുടെ എണ്ണം വർധിച്ചതെന്നും പരക്കെ ആക്ഷേപം ഉയരുന്നുമുണ്ട്. എന്നാൽ ഈ ആക്ഷേപങ്ങളൊന്നും ശരിയല്ലെന്ന് BirdWatch Ireland development officer, Niall Hatch പ്രതികരിച്ചു. കടൽകാക്കകളുടെ എണ്ണം വർധിച്ചുവെന്നതിന് സാങ്കേതികമായ തെളിവുകളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. ഈ കാലാവസ്ഥയിൽ ഉൾനാടുകളിലേക്ക് പക്ഷികൾ പലായനം ചെയ്യുന്നത് സാധാരണമാണ്. കൂടാതെ കടൽകാക്കകളുടെ നെസ്റ്റിംഗ് സീസൺ കൂടിയാണിത്.

ലോക്ക്ഡൗൺ ആയതിനാൽ ആളുകൾ കൂടുതലായി പ്രകൃതിയെ വീക്ഷിക്കുന്നുണ്ട്. ഇത് കടൽകാക്കകളെ കൂടുതലായി ശ്രദ്ധയിൽപ്പെടാൻ കാരണമായിട്ടുണ്ട്‌. ഇതാകാം പക്ഷികളുടെ എണ്ണത്തിൽ അമിതവർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: