ശക്തമായ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യത: നാല് കൗണ്ടികളിൽ Yellow Rain Warning പ്രഖ്യാപിച്ചു

Donegal, Leitrim, Mayo, Sligo kicks എന്നി കൗണ്ടികളിലാണ് നാളെ രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണി വരെ Yellow Rain Warning പ്രഖ്യാപിച്ചിട്ടുള്ളത്.

25mm to 35mm മഴ ഈ കൗണ്ടികളിൽ പെയ്യാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ഈ സമയത്ത് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഈ സഹാചര്യത്തിലാണ്
Met Éireann ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്.

രാജ്യത്തുടനീളം മഴയും തുടർച്ചയായ ചാറ്റൽ മഴയും പ്രതീക്ഷിക്കുന്നു. നാളെ മിക്കവാറും ഇരുണ്ട കാലാവസ്ഥയായിരിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു.

രാജ്യത്തിൻ്റെ നോർത്ത് ഇസ്റ്റ് ഭാഗങ്ങളിൽ നാളെ രാവിലെ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പിന്നീട് ലെയ്ൻസ്റ്റർ, മൺസ്റ്റർ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥ രൂപപ്പെടുവാൻ സാധ്യതയുണ്ട്.

കൂടാതെ, വടക്കുപടിഞ്ഞാറൻ, പടിഞ്ഞാറ് ഭാഗങ്ങളിൽ മഴ ഉച്ചതിരിഞ്ഞാണ് പ്രതീക്ഷിക്കുന്നുത്. വൈകുന്നേരത്തോടെ കൂടുതൽ കനത്ത മഴയായി ഇത് രൂപാന്തരപ്പെടാനാണ് സാധ്യത. രാജ്യത്ത് നാളത്തെ താപനില 17-21 ഡിഗ്രിയാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: