അയർലണ്ടിൽ ഗ്രീൻ ലിസ്റ്റ് അപ്ഡേറ്റുകൾ കൃത്യമായി നൽകുന്നില്ല : പ്രതിഷേധം ശക്തം

കോവിഡ് -19 വ്യാപനത്തെ തുടർന്ന് അയർലണ്ടിൽ ഏർപ്പെടുത്തിയ രാജ്യാന്തര യാത്രകൾക്കുള്ള വിലക്ക് തുടരുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി അയർലണ്ടിൽ നിന്നും യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻലിസ്റ്റ്) സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.

രണ്ടാഴ്ചയിലൊരിക്കൽ ഗ്രീൻലിസ്റ്റ് അപ്ഡേറ്റ് ചെയ്യുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും അപ്ഡേറ്റുകൾ ഒന്നും വന്നിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി. വൈറസ്‌ വ്യാപന നിരക്കിൽ കാര്യമായ മാറ്റം ഉണ്ടായിട്ടും ഗ്രീൻ ലിസ്റ്റിൽ അപ്ഡേറ്റുകൾ ഉണ്ടാകാത്തത് ജനങ്ങളിൽ വൻ പ്രതിഷേധം ഉളവാക്കുന്നതിന് കാരണമായിട്ടുണ്ട്.

അയർലണ്ടിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിലെ രോഗികളുടെ നിരക്ക് ഒരു ലക്ഷത്തിന് 29.6 ആണ്. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോളാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. നിലവിൽ UK, ജർമ്മനി, പോളണ്ട് എന്നിവയേക്കാൾ മുകളിലാണ് അയർലണ്ടിലെ രോഗനിരക്ക്. എന്നിട്ടും
ഈ രാജ്യങ്ങളൊയൊന്നും തന്നെ ഇതുവരെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

അപ്ഡേറ്റുകൾ നടക്കാത്തതാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഓഗസ്റ്റ് 4 -നു ശേഷം പട്ടിക അപ്‌ഡേറ്റ് ചെയ്തിട്ടില്ല. കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ഓഗസ്റ്റിന്റെ ആദ്യഘട്ടത്തിൽ സൈപ്രസ്, ജിബ്രാൾട്ടർ, സാൻ മറിനോ, മൊണാക്കോ എന്നിവരെ ഗ്രീൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഗ്രീൻലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആരോഗ്യ-രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്നും ഇതിനകം തന്നെ നിരവധി പരാമർശങ്ങൾ ഉയർന്നു വന്നിട്ടുമുണ്ട്.

Share this news

Leave a Reply

%d bloggers like this: