ബാക്ടീരിയയുടെ സാന്നിധ്യം: Dunnes, Lidl ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ്

Dunnes സ്റ്റോറിന്റെ റെഡി ടു ഈറ്റ് ചിക്കൻ വിഭവങ്ങളും Lidl ബ്രാന്റിന്റെ രണ്ട് ചിക്കൻ ഉൽപ്പന്നങ്ങളും Listeria monocytogenes ന്റെ സാന്നിധ്യത്തെ തുടർന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് തിരിച്ചുവിളിച്ചു.

Dunnes സ്റ്റോറിന്റെ My Family Favourites Cooked Chicken 240 ഗ്രാം പായ്ക്കറ്റും My Family Favourites Cooked Chicken Tikka Pieces ഉം വാങ്ങി കഴിക്കരുതെന്ന് ഉപഭോക്താക്കൾക്ക് FSAI നിർദ്ദേശം നൽകി.

Lidl സ്റ്റോറുകളിൽ വിൽക്കുന്ന 240 ഗ്രാമിന്റെ Glensallagh Family Pack Roast Chicken Breast Pieces, Glensallagh Family Pack Tikka Style Chicken Pieces എന്നീ ഭക്ഷണ ഉൽപ്പന്നങ്ങളും FSAI തിരിച്ച് വിളിച്ചവയിൽ പെടുന്നു. ഇവയും വാങ്ങി ഉപയോഗിക്കരുതെന്ന കർശനമായ നിർദ്ദേശം ബന്ധപ്പെട്ടവർ പുറപ്പെടുവിച്ചു.

ഈ ഉൽപ്പന്നങ്ങൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട നോട്ടീസ് ബന്ധപ്പെട്ട സ്റ്റോറുകളുടെ മുന്നിൽ പതിക്കുമെന്ന് അധികാരികൾ അറിയിച്ചു.

Listeria monocytogenes ഇനത്തിൽപ്പെട്ട ബാക്ടീരിയകൾ ശർദ്ദി, മനംപുരട്ടൽ, പനി, മസിൽ വേദന, കഠിനമായ തലവേദന തുടങ്ങിയവക്ക് കാരണമാകുമെന്ന് വിദഗ്ധർ പറഞ്ഞു. ഗർഭിണികൾ, കുട്ടികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക് ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: