ലൈംഗികാതിക്രമം രോഗികളോട്: നടപടിയെടുക്കാതെ ഐറീഷ് ആരോഗ്യവകുപ്പ്

ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടങ്ങൾ ഇന്ന് പുതുമയുള്ള ഒന്നല്ല. ലൈംഗികാതിക്രമങ്ങൾ ലിംഗ-പ്രായഭേദമന്യേ വർധിക്കുന്ന കാഴ്ചയാണ് ദിനംപ്രതി കാണുന്നത്. എന്നാൽ ജീവൻ രക്ഷിക്കാൻ പ്രതിജ്ഞ എടുത്തവർ തന്നെ ലൈംഗികമായി ആക്രമിച്ചാലോ? പിന്നെ ആരോട് പരാതിപ്പെടും! പരാതി നൽകിയാൽ തന്നെ അതിന്മേൽ നടപടിയെടുക്കുമെന്ന് എന്താണ് ഉറപ്പ്.

ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് അയർലണ്ടിലെ രോഗികൾക്കിടയിൽ നിന്നും ഉയരുന്നത്. ഈ ചോദ്യം വെറുതെ ഉയർന്നു വന്നതല്ല. മറിച്ച് ലൈംഗിക ചൂഷണങ്ങൾക്കു വിധേയമായവരുടെ ഇടയിൽ നിന്നും വരുന്ന ചോദ്യങ്ങളാണിവ.

ആരോഗ്യമേഖലയിൽ
ലൈംഗികാതിക്രമങ്ങൾ വർധിച്ചു വരുന്നതായി Dignity 4 Patients സംഘടനയും റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ ലൈംഗിക ആരോപണങ്ങൾക്കു വിധേയരായവർ ഇപ്പോഴും ആരോഗ്യ സേവനമേഖലയിൽ തുടരുന്നത് ആശങ്കാജനകമാണെന്നും സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ബെർണഡെറ്റ് സള്ളിവൻ പറഞ്ഞു.

രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന സംഘടനയുടെ ആഹ്വാനം ബെർണഡെറ്റ് സള്ളിവൻ ആവർത്തിച്ചു.
പരാതികൾ ഉയർത്തിയ അൻപത്തിഏഴോളം പേർക്ക് കോടതി സേവനങ്ങൾ ലഭിച്ചിട്ടുണ്ട്.

ആരോഗ്യപരിപാലന ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി വിദ്യാഭ്യാസ-ബോധവൽക്കരണ ക്യാമ്പയിനോടൊപ്പം ഫലപ്രദമായ പ്രതിരോധ നടപടികളും നടപ്പിലാക്കണം. പ്രതിരോധ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പും നീതിന്യായ വകുപ്പും ആവശ്യമാണെന്നും സള്ളിവൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: