ബഡ്ജറ്റ് 2021 : കാർബൺ നികുതി ഉയർത്തി, ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിനും ഡീസലിനും വില കൂടും.

കാർബൺ നികുതി ഉയർത്തിയത് കൊണ്ട് ഇന്ന് അർത്ഥരാത്രി മുതൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 2.5 സെൻഡ് വെച്ച് വില കൂടുന്നതാകും. പെട്രോളിന്റെ വില കയറ്റം മറ്റു അവശ്യ സാധനങ്ങളുടെ വിലയേയും ബാധിക്കാൻ സാധ്യത ഉണ്ട് .സർക്കാർ കാർബൺ ടാക്സ് കൂട്ടിയതിനോട് അനുബന്ധിച്ചാണ് പെട്രോൾ ,ഡീസൽ വിലയും കൂടുന്നത് .ബജറ്റ് സമ്മേളനത്തിൽ തന്നെ പാസ്കൽ ഡോണോഹി ഈ കാര്യം അറിയിച്ചിരുന്നു.


സർക്കാർ ഒരു ടൺ കാർബൺ വാതകത്തിനു 7.50 യൂറോയാണ് കൂട്ടിയിരിക്കുന്നത് . 26 യൂറോ ഉണ്ടായിരുന്ന കാർബൺ നികുതി 33.50 യൂറോയിലോട്ടാണ് ഉയർന്നിരിക്കുന്നത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനുള്ള പ്രവർത്തികൾക്ക് വിനിയോഗിക്കും. ഈ നികുതി സമദ്‌വ്യവസ്ഥയെ പതുക്കെ ഡികാർബോണിസ് ചെയ്യാനും അത് വഴി ജീവിത നിലവാരം ഉയർത്താനും സഹായിക്കും എന്നും പാസ്കൽ ഡോണോഹി കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: